2021 March 04 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

പരത്തുക മാത്രമല്ല, കൊവിഡ് വകഭേദം കൂടുതല്‍ പേരെ കൊല്ലുകയും ചെയ്യുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി

'വാക്‌സിന്‍ പഴയതും പുതിയതുമായ കൊവിഡ് രോഗങ്ങള്‍ക്കെതിരെ ഫലപ്രദമെന്നാണ് നിലവിലെ തെളിവുകള്‍ വ്യക്തമാക്കുന്നത്'

ലണ്ടന്‍: യു.കെയില്‍ കണ്ടെത്തിയ കൊവിഡ് വകഭേദം കൂടുതല്‍ പരത്തുക മാത്രമല്ല, കൂടുതല്‍ പേരെ മരണത്തിലേക്ക് നയിക്കുമെന്നും വ്യക്തമാക്കി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. അതേസമയം, പഴയതെന്ന പോലെ പുതിയ കൊവിഡ് വകഭേദത്തിനും നിലവില്‍ കണ്ടെത്തിയ വാക്‌സിന്‍ ഫലപ്രദമെന്നാണ് തെളിവുകള്‍ വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ മരണ നിരക്കിന്റെ കാര്യത്തില്‍ കൃത്യമായ വിവരം പുറത്തുവന്നിട്ടില്ല. ‘ഇതുവരെ ശക്തമല്ല’ എന്നാണ് കൊവിഡ് വകഭേദത്തിന്റെ മരണനിരക്കിനെ സംബന്ധിച്ച് ചീഫ് സയന്റിഫിക് ഉപദേശകന്‍ പാട്രിക്ക് വാലന്‍സ് പ്രതികരിച്ചത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങളുടെ കാര്യത്തില്‍ വലിയ അവ്യക്തതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.