യൂറോപ്യന്‍ രാജ്യങ്ങളിലേക്കും, വടക്കന്‍ അമേരിക്കന്‍ ഭൂഖണ്ഡങ്ങളിലേക്കും, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് മുതലായ രാജ്യങ്ങളിലേക്കുമുളള അനധികൃത കുടിയേറ്റത്തിന്റെ തോത് വര്‍ദ്ധിക്കുന്നു എന്നുളള റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്.
വര്‍ദ്ധിച്ചു വരുന്ന കുടിയേറ്റം പല രാജ്യങ്ങള്‍ക്കും തലവേദനയുമാകുന്നുണ്ട്. ആഭ്യന്തര യുദ്ധങ്ങള്‍, കലാപങ്ങള്‍, പ്രകൃതി ക്ഷോഭങ്ങള്‍, മികച്ച ജീവിത നിലവാരം തേടിയുളള യാത്രകള്‍ എന്നിവയൊക്കെയാണ് പ്രധാനമായും കുടിയേറ്റം നടക്കുന്നതിനുളള കാരണങ്ങള്‍.
എന്നാല്‍ അനധികൃത കുടിയേറ്റത്തിനെതിരെ കടുത്ത നടപടികളുമായി രംഗത്ത് വരികയാണ് ബ്രിട്ടണ്‍ എന്ന റിപ്പോര്‍ട്ടുകളിപ്പോള്‍ പുറത്ത് വരുന്നുണ്ട്. ഇംഗ്ലീഷ് ചാനലുകള്‍ വഴി രാജ്യത്തേക്ക് എത്തുന്ന അനധികൃത കുടിയേറ്റക്കാരെ താമസിപ്പിക്കാനായി ബ്രിട്ടണ്‍ രണ്ട് പത്തേമാരികള്‍ വാങ്ങിയിരിക്കുകയാണ്. നിലവില്‍ മികച്ച സൗകര്യങ്ങളില്‍ അഭയം ലഭിച്ചിരുന്ന കുടിയേറ്റക്കാര്‍ക്ക് ഇനി പത്തേമാരിയുടെ പരിമിതമായ സൗകര്യങ്ങളില്‍ താമസിക്കേണ്ടി വരും.
ഇങ്ങനെ താമസിപ്പിക്കുന്ന കുടിയേറ്റക്കാരില്‍ പരമാവധി ആളുകളെയും അവരുടെ രാജ്യത്തേക്ക് തിരിച്ചയക്കുമെന്നും ബാക്കിയുളളവരെ ഉഗാണ്ടയിലേക്ക് പുനരധിവസിപ്പിക്കാനായി മാറ്റിത്താമസിപ്പിക്കുമെന്നും അതിനുളള സൗകര്യങ്ങള്‍ ബ്രിട്ടണ്‍ ഒരുക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ഋഷി സുനക്ക് 500 പേര്‍ക്ക് താമസിക്കാവുന്ന രണ്ട് പത്തേമാരികള്‍ രാജ്യം വാങ്ങിയിട്ടുണ്ടെന്ന് അറിയിച്ചിട്ടുണ്ട്. കുടിയേറ്റക്കാര്‍ കൂടുതലായി എത്തിച്ചേരുന്ന ഡോവറിലേക്കോ അതിന്റെ സമീപത്തെ തുറമുഖങ്ങളിലുമോ ആകും പ്രസ്തുത പത്തേമാരികള്‍ നങ്കൂരമിടുക എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. കടല്‍കടന്നെത്തുന്നവരെ ബാര്‍ജുകളില്‍ പുനരധിവസിപ്പിക്കുന്നത് ലോക്കല്‍ കൗണ്‍സിലുകളുടെ മേലുള്ള സമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് സുനക്കിന്റെ വിശദീകരണം.
മൂവായിരത്തോളം അഭയാര്‍ത്ഥി അപേക്ഷകരെ വെതര്‍ഫീല്‍ഡിലെ മിലിട്ടറി സൈറ്റില്‍ പാര്‍പ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.കുടിയേറ്റക്കാര്‍ക്കെതിരെ സര്‍ക്കാര്‍ സ്വീകരിച്ച കടുത്ത നടപടികള്‍ മൂലം രാജ്യത്തേക്കുളള അഭയാര്‍ത്ഥി പ്രവാഹത്തില്‍ വലിയ കുറവ് സംഭവിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം 4,548 കുടിയേറ്റക്കാര്‍ എത്തിയ രാജ്യത്തേക്ക് ഇത്തവണ 3,793 അഭയാര്‍ത്ഥികളാണ് എത്തിയിരിക്കുന്നത്.അഭയാര്‍ഥി അപേക്ഷകളിന്മേല്‍ തീരുമാനം ആകും വരെ പരിമിതമായ സൗകര്യങ്ങളേ ബ്രിട്ടണില്‍ ലഭ്യമാകൂ എന്ന സ്ഥിതി വന്നാല്‍ തന്നെ ഇവരുടെ ഒഴുക്കു കുറയുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. എന്നിട്ടും കയറി വരുന്നവരെ തിരിച്ചയക്കാനും പല സര്‍ക്കാരുകളുമായി ബ്രിട്ടണ്‍ ധാരണയിലെത്തിയിട്ടുണ്ട്.
Comments are closed for this post.