
ലണ്ടന്‍: ബ്രിട്ടനിലെ ഗ്ലോസ്റ്ററിനു സമീപം ചെല്‍സ്റ്റര്‍ഹാമിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ക്ക് ദാരുണാന്ത്യം. മൂവാറ്റുപുഴ സ്വദേശി കുന്നയ്ക്കല്‍ ബിന്‍സ് രാജന്, കൊല്ലം സ്വദേശി അര്‍ച്ചന നിര്‍മല്‍ എന്നിവരാണ് മരിച്ചത്. മരിച്ച ബിന്‍സിന്റെ ഭാര്യയ്ക്കും രണ്ടുവയസ്സുള്ള കുഞ്ഞിനും അര്‍ച്ചനയുടെ ഭര്‍ത്താവ് നിര്‍മല്‍ രമേശിനും അപകടത്തില്‍ പരുക്കേറ്റു.കുട്ടിയുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ചെല്‍സ്റ്റര്‍ഹാമിലെ പെഗ്ഗിള്‍സ്വര്‍ത്തില്‍ എ-436 റോഡില്‍ ഇന്നലെ രാവിലെ 11.15നായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.