
കൊച്ചി: ബ്രിട്ടനിന്റെ യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള പിന്മാറ്റം ആഗോള വിപണയിലും പ്രതിഫലിച്ചു. സ്വര്‍ണവില പവന് 480 രൂപയാണ് കേരളത്തില്‍ വര്‍ധിച്ചത്. ആഗോളവിപണിയിലെ വിലമാറ്റമാണ് ഇവിടെയും പ്രതിഫലിച്ചത്. ഗ്രാമിന് 60 രൂപ കൂടി പവന് 22,400 രൂപയിലെത്തി.
അതേസമയം, ബ്രെക്സിറ്റ് തീരുമാനം ഇന്ത്യയെ ദീര്‍ഘകാല അടിസ്ഥാനത്തില്‍ ബാധിക്കില്ലന്ന് ബാങ്കിങ് സെക്രട്ടറി അഞ്ജുലി ദുഗ്ഗല്‍ പറഞ്ഞു. ബ്രെക്സിറ്റിനെത്തുടര്ന്നുണ്ടാകുന്ന പ്രതിസന്ധികള്‍ നേരിടാന്‍ കേന്ദ്ര സര്‍ക്കാരും ആര്.ബി.ഐയും എല്ലാ നടപടികളും എടുത്തിട്ടുണ്ടെന്ന് കേന്ദ്ര ധനകാര്യ സെക്രട്ടറിയും അറിയിച്ചു.