2020 October 01 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ബ്രൂവറി: രമേശ് ചെന്നിത്തല എലപ്പുള്ളി സന്ദര്‍ശിക്കും

കോഴിക്കോട്: ബ്രൂവറി അനുവദിച്ചതമായി ബന്ധപ്പെട്ട് പാലക്കാട്ട് ഡിസ്റ്റിലറിക്ക് അനുവദിച്ച സ്ഥലം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദര്‍ശിക്കും. പാലക്കാട്ടെ എലപ്പുള്ളിയിലുള്ള സ്ഥലമാണ് രമേശ് ചെന്നിത്തല സന്ദര്‍ശിക്കുക.

അപ്പോളോ ഡിസ്റ്റിലറിക്കാണ് ഇവിടെ സര്‍ക്കാര്‍ സ്ഥലം അനുവദിച്ചത്. സന്ദര്‍ശനത്തിന് ശേഷം നാലു മണിക്ക് പ്രദേശവാസികളുമായി രമേശ് ചെന്നിത്തല കൂടിക്കാഴ്ച നടത്തുകയും ചെയ്യും.

നേരത്തെ എലപ്പുള്ളിയില്‍ ഡിസ്റ്റിലറിക്ക് അനുമതി നല്‍കിയതിനെതിരേ ഭരണപരിഷ്‌കരണ കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന്‍ രംഗത്തെത്തിയിരുന്നു. കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശമാണ് എലപ്പുള്ളി. ഇത്തരമൊരു പ്രദേശത്ത് ജലചൂഷണം നടത്തുന്ന കമ്പനികളെ അനുവദിക്കാനാവില്ലെന്ന് വി.എസ് പറഞ്ഞു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.