
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ബ്രൂവെറി(മദ്യനിര്‍മാണശാല)കളും ഒരു ഡിസ്റ്റിലറിയും അനുവദിച്ചതില്‍ അഴിമതി നടന്നുവെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തെ തള്ളി എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്. ഡിസ്റ്റിലറിയും ബ്രൂവെറിയും അനുവദിച്ചതില്‍ അഴിമതിയില്ല. പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്നും മന്ത്രി പറഞ്ഞു.
17 വര്‍ഷമായി സംസ്ഥാനത്ത് ബ്രൂവെറികള്‍ അനുവദിച്ചിരുന്നില്ല. സര്‍ക്കാരിന്റെ മുന്‍ ഉത്തരവുകള്‍ തിരുത്തിയാണ് ബ്രൂവറികള്‍ അനുവദിച്ചത്. ഇതെല്ലാം മുഖ്യമന്ത്രിയുടെ അനുമതിയോടെയാണെന്നുമായിരുന്നു രമേശ് ചെന്നിത്തലയുടെ ആരോപണം.
Comments are closed for this post.