2022 October 07 Friday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

ആമസോണ്‍ തീപിടുത്തം: അന്താരാഷ്ട്ര സമ്മര്‍ദം ഫലിച്ചു, സൈന്യത്തെ അയച്ച് ബ്രസീല്‍

 

സാവോ പോളോ: ആമസോണ്‍ മഴക്കാടുകളില്‍ വ്യാപകമായ തീ അണയ്ക്കാന്‍ സൈന്യത്തെ വിന്യസിച്ചു. യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളില്‍ നിന്നടക്കം കടുത്ത സമ്മര്‍ദമുണ്ടായതിനെത്തുടര്‍ന്നാണ് നടപടി.

കഴിഞ്ഞ ഇരുപതിലേറെ ദിവസങ്ങളായി ആമസോണില്‍ തീ പടരുകയാണ്. എന്നാല്‍ ഇതണയ്ക്കാന്‍ ആവശ്യമായ ഒരു നടപടിയും ബ്രസീലിയന്‍ സര്‍ക്കാര്‍ സ്വീകരിച്ചിരുന്നില്ല. ഇതിനിടെ പ്രതിഷേധം ശക്തമാവുകയും ഫ്രാന്‍സ് അടക്കമുള്ള രാജ്യങ്ങള്‍ രംഗത്തുവരികയും ചെയ്തു. ബ്രസിലുമായുള്ള വ്യാപാരത്തിന് ഉപരോധമേര്‍പ്പെടുത്തുമെന്ന് യൂറോപ്യന്‍ യൂനിയനും പ്രഖ്യാപിച്ചിരുന്നു. ഇതോടെയാണ് പ്രസിഡന്റ് ഇടപെട്ട് സൈന്യത്തെ അയച്ചത്.

രാജ്യത്തെ അഭിസംബോധന ചെയ്ത ബ്രസീലിയന്‍ പ്രസിഡന്റ് ജയര്‍ ബോല്‍സോനാരോയാണ് സൈന്യത്തെ അയക്കുമെന്ന് പ്രഖ്യാപിച്ചത്.


Read more at:  ഇത് മേഘമല്ല, കത്തിയെരിയുന്നതിന്റെ പുകയാണ്; ആമസോണ്‍ തീപിടുത്തത്തിന്റെ ഭീകരദൃശ്യങ്ങള്‍ പുറത്ത്


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.