2020 October 25 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

തന്റെ പുതിയ കൊവിഡ് പരിശോധന നെഗറ്റീവ് ആയതായി ബ്രസീല്‍ പ്രസിഡന്റ് ബൊല്‍സാനാരോ; ഹൈഡ്രോക്ലോറോക്വിന്‍ പിടിച്ചുനില്‍ക്കുന്ന ചിത്രവും പുറത്തുവിട്ടു

 

ബ്രസീലിയ: താന്‍ കൊവിഡ് മുക്തനായതായി ബ്രസീല്‍ പ്രസിഡന്റ് ജെയിര്‍ ബൊല്‍സാനാരോ. കൊവിഡ് ബാധിച്ച് വീട്ടില്‍ ക്വാറന്റൈനിലായിരുന്നു ബൊല്‍സാനാരോ.

മലേറിയക്കെതിരായ ഹൈഡ്രോക്ലോറോക്വിന്‍ ഗുളികയുടെ പെട്ടിയുമായി നില്‍ക്കുന്ന ഫോട്ടോയും അദ്ദേഹം പുറത്തുവിട്ടിട്ടുണ്ട്. ഇത് കൊവിഡ് പ്രതിരോധത്തിന് സഹായിക്കുമെന്ന് പഠനങ്ങള്‍ വന്നിട്ടില്ലെങ്കിലും തന്റെ രോഗമുക്തിക്ക് എല്ലാ ക്രെഡിറ്റും ഹൈഡ്രോക്ലോറോക്വിന് നല്‍കിയിരിക്കുകയാണ് ബോല്‍സാനാരോ.

എന്നാണ് വീണ്ടും ടെസ്റ്റ് നടത്തിയതെന്നതടക്കമുള്ള കൂടുതല്‍ വിവരങ്ങള്‍ അദ്ദേഹം പുറത്തുവിട്ടിട്ടില്ല.

ഈ മാസം ആദ്യം മുതല്‍ മൂന്നു പ്രാവശ്യം ഇദ്ദേഹത്തിന്റെ റിസള്‍ട്ട് പോസിറ്റീവായിരുന്നു. ജൂലൈ ഏഴിനാണ് ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചത്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.