
മിയാമി: 2019ലെ കോപ്പ അമേരിക്ക ഫുട്ബോള്‍ ടൂര്‍ണമെന്റ് ബ്രസീലില്‍ നടക്കും. ലാറ്റിനമേരിക്കന്‍ സോക്കര്‍ ഫെഡറേഷന് പ്രസിഡന്റ് അലജാന്ദ്രോ ഡൊമിന്ഗ്വസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ഇത് അഞ്ചാം തവണയാണ് ബ്രസീല്‍ കോപ്പയ്ക്കു വേദിയാകുന്നത്. 1989ലാണ് അവസാനമായി കോപ്പ ബ്രസീലില്‍ അരങ്ങേറിയത്. 1919, 1922, 1949 വര്‍ഷങ്ങളിലും ടൂര്‍ണമെന്റ് ബ്രസീലിലായിരുന്നു. എട്ടു തവണ കോപ്പയില്‍ കിരീടം സ്വന്തമാക്കാനും ബ്രസീലിനു സാധിച്ചിരുന്നു. നേരത്തെ 2014ല്‍ ലോകകപ്പിനു വേദിയൊരുക്കിയ ബ്രസീലിലാണ് ഈ വര്‍ഷത്തെ ഒളിംപിക്സ് അരങ്ങേറുന്നത്.