2023 October 02 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

നെയ്മര്‍ അല്‍ ഹിലാലില്‍; കരാര്‍ രണ്ടു വര്‍ഷത്തേക്ക്

നെയ്മര്‍ അല്‍ ഹിലാലില്‍; കരാര്‍ രണ്ടു വര്‍ഷത്തേക്ക്

റിയാദ്: ബ്രസീല്‍ താരം നെയ്മര്‍ സഊദി ക്ലബായ അല്‍ ഹിലാലില്‍. രണ്ടു വര്‍ഷത്തേക്കാണ് കരാര്‍ ഒപ്പുവെച്ചത്. താരത്തിന്റെ വൈദ്യപരിശോധന ഇന്ന് നടക്കും. 160 ദശലക്ഷം യൂറോ (ഏകദേശം 1,451 കോടി രൂപ)യാണ് താരത്തിന്റെ പ്രതിഫലമെന്നാണ് വിവരം. 2017ല്‍ ബാഴ്‌സലോണയില്‍നിന്നാണ് നെയ്മര്‍ പി.എസ്.ജിയില്‍ എത്തുന്നത്. ഫുട്‌ബോള്‍ വിപണിയിലെ മികച്ച കരാറുകളിലൊന്നാണ് അന്ന് നെയ്മറിന് ലഭിച്ചിരുന്നത്. പിന്നാലെ മെസിയും ക്ലബിനൊപ്പം ചേര്‍ന്നു.

നെയ്മര്‍-മെസി എംബാപ്പെ ഭരണമായിരുന്നു പിന്നീട് പി.എസ്.ജിയില്‍. എന്നാല്‍, പി.എസ്.ജി കണ്ണുവെച്ച ചാംപ്യന്‍സ് ട്രോഫി കിരീടം പാരീസില്‍ എത്തിക്കാന്‍ ഈ സഖ്യത്തിനായില്ല. ഇതോടെയാണ് വമ്പന്‍ തുക ചെലവാക്കി ഇവരെ ക്ലബില്‍ നിലനിര്‍ത്തേണ്ടതില്ലെന്ന തരത്തിലേക്ക് പി.എസ്.ജി മാനേജ്‌മെന്റ് ആലോചിക്കുന്നതും മെസിയുടെ പുറത്താകലിലേക്കു കാര്യങ്ങള്‍ എത്തിയതും. കിലിയന്‍ എംബാപ്പെയും പി.എസ്.ജി വിട്ടു മറ്റു ക്ലബുകളില്‍ ചേക്കാറാന്‍ നീക്കം നടത്തുന്നുണ്ട്. അടുത്ത വര്‍ഷം അവസാനിക്കാനിരിക്കുന്ന കരാര്‍ പുതുക്കില്ലെന്നു നേരത്തെ താരം വ്യക്തമാക്കിയിരുന്നു. ഇതിനുശേഷം ക്ലബ് താരവുമായി ഇടഞ്ഞുനില്‍ക്കുകയാണ്. താരത്തെ സീസണ്‍ തീരുംമുന്‍പ് തന്നെ വില്‍ക്കാനാണ് ക്ലബ് നീക്കം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.