2024 February 26 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

അര്‍ജന്റീനയോട് തോറ്റ് ബ്രസീല്‍ പുറത്ത്; പാരിസ് ഒളിമ്പിക്‌സില്‍ മെസിയിറങ്ങുമോ? ക്യാപ്റ്റന്റെ പ്രതികരണം ഇങ്ങനെ

ബ്രസീലിനെ തോല്‍പ്പിച്ച് അര്‍ജന്റീന ഒളിമ്പിക് യോഗ്യത ഉറപ്പിച്ച് അര്‍ജന്റീന. ഇന്ന് പുലര്‍ച്ചെ നടന്ന മത്സരത്തില്‍ മറുപടിയില്ലാത്ത ഒരു ഗോളിന് ജയിച്ചാണ് അര്‍ജന്റീന ഒളിമ്പിക്‌സിലേക്ക് യോഗ്യത നേടിയത്. പരാജയത്തോടെ ബ്രസീലിന്റെ ഒളിമ്പിക് യോഗ്യത പ്രതീക്ഷ തകരുകയും ചെയ്തു.

ഹാവിയര്‍ മഷറാനോ പരിശീലിപ്പിക്കുന്ന ടീം മത്സരം അവസാനിക്കാന്‍ 13 മിനിറ്റ് ബാക്കി നില്‍ക്കെ ആണ് വിജയ ഗോള്‍ നേടിയത്. ലൂസിയാനോ ഗോണ്ടൗ നേടിയ ഗോളില്‍ ആണ് അര്‍ജന്റീന 1-0ന്റെ വിജയം നേടിയത്. വാലന്റൈന്‍ ബാര്‍കോയുടെ ക്രോസ് ഹെഡ് ചെയ്തായിരുന്നു ഗോണ്ടൗവുടെ ഗോള്‍.
അര്‍ജന്റീനയും പരാഗ്വേയും ആകും ലാറ്റിനമേരിക്കയില്‍ നിന്ന് ഒളിമ്പിക്‌സിനായി പാരീസിലേക്ക് പോകുന്നത്.

ഒളിമ്പിക് ഗെയിംസിന് യോഗ്യത നേടിയ അര്‍ജന്റീനയെ നയിച്ച ക്യാപ്റ്റന്‍ തിയാഗോ ലമാഡ ഒളിമ്പിക്‌സിന് ലയണല്‍ മെസ്സിയും വരുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു. പാരീസില്‍ മെസ്സി ഉണ്ടാകും എന്ന് താന്‍ പ്രതീക്ഷവെക്കുന്നതായി തിയാഗോ അല്‍മാഡ പറഞ്ഞു.

‘ഒളിമ്പിക് ഗെയിമുകള്‍ക്കായി പരിശീലിനം മെച്ചപ്പെടുത്തുന്നത് തുടരാനും ഞങ്ങള്‍ക്ക് സമയമുണ്ട്. മെസ്സിക്ക് ഒളിമ്പിക്‌സ് കളിക്കാന്‍ ആഗ്രഹമുണ്ടെന്നും ഒളിമ്പിക്‌സില്‍ അദ്ദേഹം പങ്കെടുക്കുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു, അങ്ങനെ നടന്നാല്‍ അതൊരു സ്വപ്നമായിരിക്കും. മെസ്സി വന്നാല്‍, ഞാന്‍ അദ്ദേഹത്തിന് എന്റെ ക്യാപ്റ്റന്റെ ആംബാന്‍ഡ് നല്‍കും. വരുമോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് അദ്ദേഹമാണ്.’ തിയാഗോ അല്‍മാഡ് പറഞ്ഞു

അര്‍ജന്റീനയോട് തോറ്റ് ബ്രസീല്‍ പുറത്ത്; പാരിസ് ഒളിമ്പിക്‌സില്‍ മെസിയിറങ്ങുമോ? ക്യാപ്റ്റന്റെ പ്രതികരണം ഇങ്ങനെ


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.