റാബറ്റ്: ലോകകപ്പ് ഫുട്‌ബോളിനുശേഷം കരുത്തുതെളിയിക്കാന്‍ ബ്രസീല്‍ സംഘം മൊറോക്കോയ്‌ക്കെതിരെയിറങ്ങുന്നു. ഞായറാഴ്ച പുലര്‍ച്ചെ 3.30ന് മൊറോക്കോയിലാണ് കളി. ടിറ്റെയ്ക്ക് പകരമെത്തിയ റാമോണ്‍ മെനെസെസിന്റെ കീഴിലാണ് ഇറങ്ങുന്നത്. ലോകകപ്പില്‍ നാലാം സ്ഥാനത്ത് എത്തിയെങ്കിലും ശേഷം നടന്ന ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് ഫുട്‌ബോളില്‍ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് കളിയും മൊറോക്കോ തോറ്റിരുന്നു. സുഡാന്‍, മഡഗാസ്‌കര്‍, ഘാന എന്നിവര്‍ക്കെതിരേ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് പരാജയപ്പെട്ടത്.
ഖത്തര്‍ ലോകകപ്പ് ഫുട്‌ബോളില്‍ ക്രൊയേഷ്യക്കെതിരേ ക്വാര്‍ട്ടറില്‍ തോറ്റുപുറത്തായ ബ്രസീല്‍ അതിനു ശേഷം ആദ്യമായിട്ടാണിറങ്ങുന്നത്. പി.എസ്.ജി. താരം നെയ്മറില്ലാതെയാകും ബ്രസീല്‍ കളിക്കാനിറങ്ങുക. ലീഗ് മത്സരത്തില്‍ പരിക്കേറ്റ താരം വിശ്രമത്തിലാണ്. റഫീന്യയും കളിച്ചേക്കില്ല. കാസെമിറോ ടീമിനെ നയിക്കും.
റിച്ചാലിസണ്‍, വിനീഷ്യസ് ജൂനിയര്‍, ആന്റണി, റോഡ്രിഗോ എന്നിവരെല്ലാം ബ്രസീല്‍നിരയില്‍ അണിനിരക്കും. അലിസണ്‍ ബക്കറിനുപകരം എഡേഴ്‌സണോ, വെവര്‍ട്ടണോ വല കാക്കും. ലോകകപ്പില്‍ നാലാം സ്ഥാനക്കാരായി മടങ്ങിയ മൊറോക്കോ സ്വന്തം നാട്ടില്‍ നടക്കുന്ന മത്സരത്തില്‍ പ്രതീക്ഷയിലാണ്.
Comments are closed for this post.