2022 December 07 Wednesday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

ഫിഫ റാങ്കിങ് തലപ്പത്ത് തിരിച്ചെത്തി കാനറിപ്പട

സൂറിച്ച്: ഒരിടവേളയ്ക്ക് ശേഷം ഫിഫ റാങ്കിങ്ങിന്റെ തലപ്പത്തേക്ക് തിരിച്ചെത്തി ബ്രസീല്‍. ഇന്ന് പുറത്തുവിട്ട പുതിയ റാങ്കിങ്ങിലാണ് കാനറിപ്പട ഒന്നാം സ്ഥാനത്തെത്തിയത്. ഇതോടെ ഒന്നാം സ്ഥാനം നഷ്ടമായതാവട്ടെ, ദീര്‍ഘനാളുകളായി പദവി അലങ്കരിച്ചിരുന്ന ബെല്‍ജിയത്തിന്.
കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന രണ്ട് ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലും തകര്‍പ്പന്‍ വിജയം നേടിയതോടെയാണ് ബ്രസീല്‍ ഒന്നാം സ്ഥാനം പിടിച്ചെടുത്തത്. അതേസമയം രണ്ട് സൗഹൃദമത്സരം കളിച്ച ബെല്‍ജിയം ഒരോ ജയവും സമനിലയും നേടിയതാണ് അവര്‍ക്ക് വിനയായത്.

ഫ്രാന്‍സാണ് മൂന്നാമത്. അര്‍ജന്റീന നാലാമതും ഇംഗ്ലണ്ട് അഞ്ചാമതുമാണ്. ഇറ്റലി, സ്‌പെയിന്‍, പോര്‍ച്ചുഗല്‍, മെക്‌സിക്കോ, നെതര്‍ലന്‍ഡ്‌സ് എന്നിവരാണ് ആദ്യ പത്തിലുള്ള മറ്റ് ടീമുകള്‍.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.