കല്‍പറ്റ: വീട്ടുമുറ്റത്തു കളിക്കുന്നതിനിടെ ഇരുമ്പ് ഗെയ്റ്റ് ഇളകി ദേഹത്തുവീണ് വയനാട്ടില്‍ രണ്ടു വയസുകാരന്‍ മരിച്ചു. കനമ്പളക്കാട് കുളങ്ങോട്ടില്‍ മുഹമ്മദ് യാമിലിനാണ് ദാരുണാന്ത്യം. മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടി കേടായ ഗെയ്റ്റില്‍ പിടിച്ചു കളിക്കുന്നതിനിടെ ഗെയ്റ്റ് ഇളകി കുട്ടിയുടെ തലയിലേക്കു വീഴുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കമ്പളക്കാട് ശോഭ ജ്വല്ലറി ഉടമ ഷാനിബിന്റെയും അഫിനിതയുടെയും മകനാണ്.
Comments are closed for this post.