പാലക്കാട്: അങ്കണവാടിയിൽ വച്ച് ഭക്ഷണം തൊണ്ടയിൽ കുടുങ്ങി 3 വയസ്സുകാരൻ മരിച്ചു. ഇന്ന് രാവിലെയാണ് സംഭവം. മോളൂർ മേലെ തലയ്ക്കൽ പരേതനായ മാനു മുസ്ലിയാരുടെ മകൻ അബ്ദുസലാമിന്റെ മകൻ മുഹമ്മദ് ജലാൽ ആണ് മരണപ്പെട്ടത്. വീട്ടിൽ നിന്നും കൊടുത്തയച്ച അനാർ കഴിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചു എന്നാണ് പറയപ്പെടുന്നത്.
സംഭവത്തെ തുടർന്ന് ആദ്യം വല്ലപ്പുഴയിലെയും പിന്നീട് പട്ടാമ്പിയിലെയും സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.തൃശ്ശൂർ മെഡിക്കൽ കോളേജിലുള്ള മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം നാളെ മോളൂർ മഹല്ല് ഖബർസ്ഥാനിൽ മറവ് ചെയ്യും.ഫാത്തിമ ശരീഫയാണ് മാതാവ്.സഹോദരൻ : മുഹമ്മദ് സ്വാലിഹ് .
Comments are closed for this post.