2021 April 16 Friday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഇന്ധനവില വര്‍ധനയില്‍ ഇന്നും പ്രതിഷേധം: ഇരുസഭകളും ഇന്നും നിര്‍ത്തിവച്ചു

ന്യൂഡല്‍ഹി: ഇന്ധനവില വര്‍ധന ചര്‍ച്ചചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം അംഗീകരിക്കാത്തതില്‍ പ്രതിഷേധം ശക്തമായതോടെ പാര്‍ലമെന്റിലെ ഇരുസഭകളും ഇന്നും നിര്‍ത്തിവച്ചു. ഇന്നലെ രാജ്യസഭയില്‍ ഇതേ പ്രശ്‌നത്തില്‍ പ്രതിപക്ഷ ബഹളം ഉണ്ടായതോടെ സഭ നിര്‍ത്തിവച്ചിരുന്നു. ഇന്ന് ഇരുസഭകളും ഉച്ചവരെ നിര്‍ത്തിവയ്ക്കുകയായിരുന്നു.

ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഭാഗമാണ് ഇന്നലെ തുടങ്ങിയത്. സഭാ നടപടികളെല്ലാം നിര്‍ത്തിവച്ച് ഇന്ധനവില വര്‍ധന ചര്‍ച്ചചെയ്യണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.