2021 April 15 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ജീവിതം തിരികെ നല്‍കിയതിന് നന്ദി; ഡോക്ടര്‍മാരുടെ പേര് കുഞ്ഞിന് നല്‍കി ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍

ലണ്ടന്‍: മരണത്തിന്റെ കണ്‍മുന്നില്‍ നിന്നും തന്നെ തിരികെയെത്തിച്ച ഡോക്ടര്‍മാരുടെ പേര് സ്വന്തം കുഞ്ഞിന് നല്‍കി ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. വില്‍ഫ്രഡ് ലോറ നിക്കോളാസ് ജോണ്‍സണ്‍ എന്നാണ് പങ്കാളി കാരി സിമണ്ട്സില്‍ ജനിച്ച ആണ്‍കുഞ്ഞിന് പേരിട്ടത്. ഇതില്‍ നിക്കോളാസ് എന്ന മിഡില്‍ നെയിമാണ് സെന്റ് തോമസ് എന്‍.എച്ച്.എസ് ആശുപത്രിയില്‍ തന്റെ ജീവന്‍ രക്ഷിച്ച ഡോക്ടര്‍മാരോടുള്ള നന്ദിസൂചകമായി ചേര്‍ത്തതെന്ന് കാരി സിമണ്ട്‌സ് ഇന്‍സ്റ്റഗ്രാമില്‍ അറിയിച്ചു.

ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന ബോറിസ് ജോണ്‍സണെ പരിചരിച്ചിരുന്നത് നിക്ക് പ്രൈസ്, നിക്ക് ഹാര്‍ട്ട് എന്നീ ഡോക്ടര്‍മാരായിരുന്നു. നാല് ദിവസമാണ് അദ്ദേഹം ആശുപത്രിയില്‍ കഴിഞ്ഞത്.

അതേസമയം, തന്റെ മരണം പ്രഖ്യാപിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ ഡോക്ടര്‍മാര്‍ നടത്തിയിരുന്നതായും ബോറിസ് ജോണ്‍സണ്‍ വെളിപ്പെടുത്തി.

‘ദുഷ്‌കരമായ ഒരു കാലമായിരുന്നു അത് എന്നത് ഞാന്‍ നിഷേധിക്കില്ല. കാര്യങ്ങള്‍ തെറ്റായി സംഭവിച്ചാല്‍ എന്തുചെയ്യണമെന്നത് സംബന്ധിച്ച് എല്ലാ ക്രമീകരണങ്ങളും ഡോക്ടര്‍മാര്‍ നടത്തിയിരുന്നു. ‘, സണ്‍ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ബോറിസ് ജോണ്‍സണ്‍ വെളിപ്പെടുത്തി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.