ബെലഗാവി: മഹാരാഷ്ട്രയുമായുള്ള അതിര്‍ത്തി തര്‍ക്ക കേസില്‍ സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്ന അഭിഭാഷക സംഘത്തിന് പ്രതിദിനം 59.90 ലക്ഷം രൂപ ഫീസ് നല്‍കാന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനം. മുകുള്‍ റോത്തഗി, ശ്യാം ദിവാന്‍, ഉദയ് ഹോള, മാരുതി സിര്‍ലി, വി.എന്‍ രഘുപതി എന്നിവരാണ് അഭിഭാഷക സംഘത്തിലുള്ളത്.
മുകുള്‍ റോത്തഗിക്ക് സുപ്രിം കോടതിയില്‍ ഹാജരാകുന്നതിന് പ്രതിദിനം 22 ലക്ഷം രൂപയും കോണ്‍ഫറന്‍സിനും മറ്റ് ജോലികളും ഉള്‍പ്പെടെ കേസിന് വേണ്ടി തയാറെടുക്കുന്നതിന് 5.50 ലക്ഷം രൂപയും ലഭിക്കും. ശ്യാം ദിവാന് ഒരു ഹിയറിങിന് ആറ് ലക്ഷം രൂപയും കേസ് തയ്യാറാക്കുന്നതിന് 1.50 ലക്ഷം രൂപയും ഔട്ട്‌സ്‌റ്റേഷന്‍ സന്ദര്‍ശനങ്ങള്‍ക്ക് 10 ലക്ഷം രൂപയും പ്രതിദിനം നല്‍കും. സംസ്ഥാന അഡ്വക്കേറ്റ് ജനറലിന് സുപ്രിം കോടതിക്ക് മുമ്പാകെ ഹാജരാകുന്നതിന് പ്രതിദിനം മൂന്ന് ലക്ഷം രൂപയും കേസ് തയ്യാറാക്കുന്നതിന് 1.25 ലക്ഷം രൂപയും ഔട്ട്‌സ്‌റ്റേഷന്‍ സന്ദര്‍ശനത്തിന് പ്രതിദിനം രണ്ട് ലക്ഷം രൂപയും ലഭിക്കും.
സുപ്രിം കോടതിയില്‍ ഹാജരാകുന്നതിന് ഉദയ ഹൊല്ലയ്ക്ക് പ്രതിദിനം രണ്ട് ലക്ഷം രൂപയും കേസ് തയ്യാറാക്കുന്നതിന് 75,000 രൂപയും ലഭിക്കും. മറ്റുള്ള അഭിഭാഷകര്‍ക്കും വന്‍ തുകയാണ് നല്‍കുന്നത്. സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്ന അഭിഭാഷക സംഘത്തിനുള്ള നിബന്ധനകളും വ്യവസ്ഥകളും ഫീസും നിശ്ചയിച്ച് ജനുവരി 18ന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
കര്‍ണാടകയിലെ 814 പ്രദേശങ്ങള്‍ മഹാരാഷ്ട്രയില്‍ ചേര്‍ക്കണമെന്ന ഹരജി 2004 മുതല്‍ സുപ്രിംകോടതിയുടെ പരിഗണനയിലാണ്.
Comments are closed for this post.