വിമാനയാത്ര എന്നത് ഒട്ടനവധി പേരുടെ ജീവിതലക്ഷ്യം തന്നെയാണ് എന്ന് വേണമെങ്കില്‍ പറയാം. വിമാനത്തില്‍ ഒന്ന് കയറുക എന്നത് സ്വപ്‌നം കണ്ട് നടക്കുന്ന ഒട്ടനവധി ആളുകള്‍ നമുക്കിടയിലുണ്ട്.യാത്ര ടിക്കറ്റിന്റെ ഉയര്‍ന്ന നിരക്കാണ് മിക്കപ്പോഴും പലരുടേയും വിമാനയാത്ര സ്വപ്‌നത്തിന് മുന്നില്‍ വില്ലനായി അവതരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ കുറഞ്ഞ നിരക്കില്‍ വിമാനടിക്കറ്റ് സ്വന്തമാക്കാന്‍ ഉപഭോക്താക്കളെ സഹായിക്കുന്ന പ്ലാറ്റ്‌ഫോമുമായി രംഗത്തെത്തിയിരിക്കുകയാണ് ഗൂഗിള്‍. ഗൂഗിള്‍ ഫ്‌ളൈറ്റ്‌സ് എന്ന് പേരിട്ടിരിക്കുന്ന പ്രസ്തുത പ്ലാറ്റ്‌ഫോമിലൂടെ
വിമാനങ്ങള്‍ ബുക്ക് ചെയ്യുന്നതിനുള്ള ഏറ്റവും ബഡ്ജറ്റ് സൗഹൃദ മാര്‍ഗ്ഗനിര്‍ദ്ദേശം കമ്പനി വാഗ്ധാനം ചെയ്യുന്നു.
യാത്രക്ക് വേണ്ടിയുളള സ്ഥലവും തീയതിയും തെരെഞ്ഞെടുത്ത് കഴിഞ്ഞാല്‍ വിവിധ ദിവസങ്ങളിലെ നിരക്കുകള്‍ ഗൂഗിള്‍ ഫ്‌ളൈറ്റ്‌സ് വിലയിരുത്തുകയും നിരക്ക് കുറയുന്ന സന്ദര്‍ഭത്തില്‍ ഉപഭോക്താക്കളെ വിവരം അറിയിക്കുകയും ചെയ്യുന്നു. വില ഉയര്‍ന്ന് നില്‍ക്കുന്ന വേളയില്‍ ഈ പ്ലാറ്റ്‌ഫോം വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്ന വ്യക്തിക്ക് പിന്നീട് ടിക്കറ്റ് നിരക്കില്‍ കുറവ് വന്നാല്‍ അത്രയും തുക ഗൂഗിള്‍ പേ വഴി തിരികെ ലഭിക്കുന്ന സംവിധാനവും ഗൂഗിള്‍ ഫ്‌ളൈറ്റ്‌സിന് ഉണ്ട്. അതിനാല്‍ തന്നെ കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സംശയരഹിതമായി ഉപയോഗിക്കാന്‍ സാധിക്കുന്ന മികച്ച പ്ലാറ്റ്‌ഫോം തന്നെയാണ് ഇതെന്ന് പറയാന്‍ സാധിക്കും.
കൂടാതെ മുന്‍പ് യാത്ര ചെയ്തിട്ടുളളവരാണ് നിങ്ങള്‍ എങ്കില്‍ നിങ്ങളുടെ ഓരോ യാത്രയ്ക്കും പോയിന്റുകള്‍ ലഭിക്കും. ഈ പോയിന്റുകള്‍ നിങ്ങള്‍ പിന്നീട് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഗുണം ചെയ്യും. ഈ പോയിന്റുകള്‍ റെഡീം ചെയ്യാന്‍ സാധിക്കുന്നു. ഇതിന് എയര്‍ മൈല്‍ എന്നാണ് പറയപ്പെടുന്നത്. ഒരു പോയിന്റ് എന്നാല്‍ 1 രൂപ എന്നാണ് കണക്കാക്കുന്നത്. ഉദാഹരണത്തിന് നിങ്ങള്‍ക്ക് 10000 പോയിന്റ ഉണ്ടെങ്കില്‍ 10000 രൂപയായി നിങ്ങള്‍ക്ക് അത് മാറ്റിയെടുക്കാന്‍ സാധിക്കും.
Content Highlights:book flight tickets in google flights in cheaper rates
Comments are closed for this post.