തൊടുപുഴ: നായാട്ടിനിടെ വെടിയേറ്റ് മരിച്ച ആദിവാസി യുവാവിന്റെ മൃതദേഹം കുഴിച്ചിട്ട് സംഘത്തിലുള്ളവര്‍ കടന്നുകളഞ്ഞു.
ഇടുക്കി ഇരുപതേക്കര്‍ കുടിയില്‍ മഹേന്ദ്രന്‍ എന്നയാളാണ് മരിച്ചത്. ഒടുവില്‍ സംഘം പൊലിസില്‍ കീഴടങ്ങി. കുഞ്ചിത്തണ്ണി സ്വദേശികളായ പ്രതികളാണ് കീഴടങ്ങിയത്. മൃതദേഹം പോതമേട വനത്തില്‍ കുഴിച്ചിട്ടുവെന്നാണ് ഇവര്‍ പറയുന്നത്.
മൃതദേഹം കുഴിച്ചിട്ട സ്ഥലത്ത് പൊലിസ് പരിശോധന നടത്തി. മൃതദേഹം ഇവിടെയുണ്ടോ എന്നതില്‍ വ്യക്തതയില്ല. സ്ഥലത്തെ മണ്ണുമാറ്റി പരിശോധന നടത്തും.
കഴിഞ്ഞ 28ാം തിയ്യതി മുതല്‍മഹേന്ദ്രനെ കാണാനില്ലായിരുന്നു. രണ്ടാം തിയ്യതി ബന്ധുക്കള്‍ പൊലിസില്‍ പരാതി നല്‍കി. അന്വേഷണത്തില്‍ ഇയാള്‍ നായാട്ടിന് പോയിരുന്നതായി കണ്ടെത്തി. ഇതറിഞ്ഞ നായാട്ട് സംഘത്തിലുണ്ടായിരുന്ന രണ്ട് പേര്‍ പൊലിസ് സ്റ്റേഷനിലെത്തി വിവരം അറിയിക്കുകയായിരുന്നു.
നായാട്ടിനിടെ അബദ്ധത്തില്‍ വെടിയേറ്റാണ് മരണമെന്നാണ് പൊലിസ് അറിയിക്കുന്നത്. സംഭവം പുറത്തറിയാതിരിക്കാന്‍ കൂടെയുണ്ടായിരുന്നവര്‍ മൃതദേഹം കുഴിച്ചിടുകയായിരുന്നുവെന്നും പൊലിസ് വ്യക്തമാക്കി.
Comments are closed for this post.