കൊച്ചി: മറൈന്‍ ഡ്രൈവില്‍ വീണ്ടും നിയമലംഘനം നടത്തിയ ബോട്ട് പിടികൂടി. മിനാര്‍ എന്ന ബോട്ടാണ് കോസറ്റല്‍ പൊലീസിന്റെ പരിശോധനയില്‍ പിടികൂടിയത്. 140 പേരെ കയറ്റാവുന്ന ബോട്ടില്‍ കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 170 പേരെ കയറ്റിയെന്നാണ് കണ്ടെത്തിയത്. ബോട്ടിന്റെ സ്രാങ്കിനെയും രണ്ട് ജീവനക്കാരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. മൂന്ന് ദിവസം മുന്‍പ് നിയമ ലംഘനം നടത്തിയ രണ്ട് ബോട്ടുകള്‍ പിടികൂടുകയും രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
Comments are closed for this post.