2021 June 20 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ലക്ഷദ്വീപിലേക്ക് പുറപ്പെട്ട മത്സ്യബന്ധനന ബോട്ട് അപകടത്തില്‍പ്പെട്ട സംഭവം: 9 പേര്‍ക്കായി തിരച്ചില്‍ തുടരുന്നു

കവരത്തി:കൊച്ചി വൈപ്പിനില്‍ നിന്ന് പുറപ്പെട്ട മത്സ്യബന്ധന ബോട്ട് അപകടത്തില്‍പ്പെട്ടു. ബോട്ടില്‍ ഒന്‍പത് പേരുള്ളതായി സ്ഥിരീകരണം. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.ഏഴ് നാ​ഗപട്ടണം സ്വദേശികളെയും രണ്ട് ഉത്തരേന്ത്യക്കാരെയും ആണ് കാണാതായത്.ബിത്ര ദ്വീപിനടുത്തുവെച്ചാണ് ബോട്ട് മുങ്ങിയത്.ഒപ്പമുണ്ടായിരുന്ന രണ്ട് ബോട്ടുകള്‍ ലക്ഷദ്വീപ് തീരത്ത് സുരക്ഷിതമായി അടുപ്പിച്ചു. ഈ ബോട്ടിലുണ്ടായിരുന്നവരാണ് അപകട വിവരം അധികൃതരെ അറിയിച്ചത്.

ലക്ഷദ്വീപില്‍ കടലാക്രമണം രൂക്ഷമായി തുടരുകയാണ്.ഇത് തിരച്ചിലിനെ ബാധിക്കുന്നുണ്ട്. കൊച്ചിയില്‍ നിന്ന് കോസ്റ്റ് ഗാര്‍ഡിന്റെ ഒരു കപ്പല്‍ കൂടി ലക്ഷദ്വീപിലേക്ക് തിരിച്ചു. തിരച്ചില്‍ ഊര്‍ജ്ജിതമാക്കണമെന്ന് തമിഴ്‌നാട് സര്‍ക്കാരും ആവശ്യപ്പെട്ടു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.