ബിഎംഡബ്ല്യു എം 1000 ആര്‍ആര്‍, എം 1000 ആര്‍ആര്‍ കോമ്പറ്റീഷന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. 49 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് ബിഎംഡബ്ല്യു മോട്ടോറാഡ് എം 1000 ആര്‍ആര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത് . 55 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയില്‍ മോട്ടോര്‍സൈക്കിളിന്റെ കോംപറ്റീഷന്‍ പതിപ്പിനെ ബ്രാന്‍ഡ് പുറത്തിറക്കിയത്.
പേര് സൂചിപ്പിക്കുന്നത് പോലെ ബിഎംഡബ്ല്യുവിന്റെ ജനപ്രിയമായ ലിറ്റര്‍ ക്ലാസ് ഓഫറായ എസ് 1000 ആര്‍ആറിന്റെ സ്‌പോര്‍ട്ടിയര്‍ പതിപ്പാണ് ഇത്. ബിഎംഡബ്ല്യു എം 1000 ആര്‍ആര്‍ വേഗതയിലും കരുത്തിലും അതിശയിപ്പിക്കുന്ന മോഡലാണ്.
49 ലക്ഷം രൂപക്ക് ലഭിക്കുന്ന അടിസ്ഥാന വകഭേദം ലൈറ്റ് വൈറ്റ്, M മോട്ടോര്‍സ്‌പോര്‍ട്ട് എന്നിങ്ങനെ രണ്ട് കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാവും. അതേസമയം കോംപറ്റീഷന്‍ എഡിഷന് ബ്ലാക്ക്‌സ്റ്റോം മെറ്റാലിക്, M മോട്ടോര്‍സ്‌പോര്‍ട്ട് ഓപ്ഷനുകളുമാണ് ലഭിക്കുന്നത്. 14,500 rpmല്‍ 212 bhp പവറും 11,000 rpmല്‍ 113 Nm torque ഉം ഉത്പാദിപ്പിക്കുന്ന ലിക്വിഡ് കൂള്‍ഡ് 999 സിസി ഇന്‍ലൈന്‍ ഫോര്‍ എഞ്ചിനാണ് ബിഎംഡബ്ല്യു M 1000 RR സ്‌പോര്‍ട്‌സ് ബൈക്കിന്റെ ഹൃദയം.
ബിഎംഡബ്ല്യു എം 1000 ആര്‍ആര്‍ ബൈക്കില്‍ എബിഎസ്, ട്രാക്ഷന്‍ കണ്‍ട്രോള്‍, സ്ലൈഡ് കണ്‍ട്രോള്‍, ഏഴ് റൈഡ് മോഡുകള്‍ (റെയിന്‍, റോഡ്, ഡൈനാമിക്, റേസ്, റേസ് പ്രോ 1, 2, 3), ലോഞ്ച് കണ്‍ട്രോള്‍, വീലി കണ്‍ട്രോള്‍, സ്റ്റിയറിംഗ് സ്റ്റെബിലൈസര്‍, ക്രൂയിസ് കണ്‍ട്രോള്‍, ഡ്രോപ്പ് സെന്‍സര്‍, ഹില്‍ സ്റ്റാര്‍ട്ട് എന്നീ സവിശേഷതകളുണ്ട്. ബിഎംഡബ്ല്യു എന്‍ഡ്യൂറന്‍സ് ചെയിന്‍, ജിപിഎസ് ലാപ് ട്രിഗര്‍, കാര്‍ബണ്‍ റിയര്‍ ഫെന്‍ഡര്‍, എയ്‌റോ വീല്‍ കവര്‍, എയര്‍ ബോക്‌സ് കവര്‍, ബില്ലറ്റ് പാക്ക് എന്നിവയും ബൈക്കിന്റെ സവിശേഷതകളാണ്.
ഇന്ത്യയിൽ അടുത്തിടെ 70 ലക്ഷം രൂപയ്ക്ക് പുറത്തിറക്കിയ ഡ്യുക്കാട്ടി പാനിഗാലെ V4 R മോഡലാണ് പുതിയ ബിഎംഡബ്ല്യു M 1000 RR സ്പോർട്‌സ് ബൈക്കിന്റെ പ്രധാന എതിരാളി.
Comments are closed for this post.