2023 December 02 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കാഴ്ച്ചയില്ല; പക്ഷേ കാറോടിക്കുന്നത് 192 കി.മീ വേഗത്തില്‍, അറിയാം സൂപ്പര്‍ ഡ്രൈവറെ

   

ഒരു കാറോട്ട വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗം സൃഷ്ടിക്കുന്നത്. ഡ്രൈവര്‍ 192 കി.മീ വേഗത്തില്‍ കാറോടിക്കുന്നു എന്നതാണ് വീഡിയോയുടെ സവിശേഷത. ഇത്രയും വേഗതയില്‍ കാറോടിക്കുന്നത് രണ്ടു കണ്ണുകള്‍ക്കും കാഴ്ച്ചയില്ലാത്ത വ്യക്തിയാണ് എന്ന് അറിയുമ്പോഴാണ് ശരിക്കും കാഴ്ച്ചക്കാര്‍ ഞെട്ടുന്നത്. 1320 എന്ന യൂട്യൂബ് ചാനലിലാണ് കാഴ്ച ശേഷിയില്ലാത്ത ഷെല്‍ഡന്‍ എന്ന വ്യക്തി കാറോടിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. അലാസ്‌ക റേസ്‌വേ പാര്‍ക്കിലാണ് ഷെല്‍ഡന്‍ തന്റെ 2022 ഡോഡ്ജ് സൂപ്പര്‍ സ്റ്റോക് ചാലഞ്ചര്‍ എസ്ആര്‍ടി പരീക്ഷണ ഓട്ടം നടത്തിയത്.

സുഹ്യത്തിന്റെ നിര്‍ദേശപ്രകാരമാണ് ഷെല്‍ഡന്‍ കാറോടിക്കുന്നത് എന്നാണ് വീഡിയോയിലെ ദൃശ്യങ്ങളില്‍ നിന്നും മനസിലാക്കാന്‍ സാധിക്കുന്നത്. വെറും 11.5 സെക്കന്‍ഡില്‍ മണിക്കൂറില്‍ 192.8 കിലോമീറ്റര്‍ വേഗതയില്‍ ഷെല്‍ഡന്‍ ക്വാര്‍ട്ടര്‍ മൈല്‍ ദൂരം പിന്നിടുന്നതായി കാണാന്‍ സാധിക്കും. തന്റെ കാഴ്ച ശക്തിയുള്ള സുഹൃത്ത് ഓടിക്കുന്നതിനേക്കാള്‍ വേഗതയിലാണ് ഷെല്‍ഡന്‍ കാര്‍ ഓടിക്കുന്നത്. അതേസമയം ഡാന്‍ പാര്‍ക്കറാണ് ലോകത്തിലെ ഏറ്റവും വേഗതയേറിയ കാഴ്ച ശക്തിയില്ലാത്ത ഡ്രൈവര്‍ എന്ന് അറിയപ്പെടുന്നത്.

Content Highlights:blind drag racer pushes dodge challenger hellcat to 11 5 second in quarter mile


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.