
കാബൂള്‍ : അഫ്ഗാനിസ്താനില്‍ ഗുരുദ്വാരയ്ക്ക് നേരെ ഐഎസ് ഭീകരാക്രമണം.പ്രദേശത്ത് രണ്ട് തവണ സ്ഫോടന ശബ്ദവും ഒന്നിലധികം വെടിയൊച്ചകളും കേട്ടതായി വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.
കാബൂളിലെ കാര്‍ട്ടെ പര്‍വാന്‍ ഏരിയയിലെ ഗുരുദ്വാരയ്ക്ക് സമീപമുള്ള തിരക്കേറിയ റോഡിലാണ് ഇന്ന് രാവിലെ സ്ഫോടനം ഉണ്ടായത്. ഈ പ്രദേശം ജനസാന്ദ്രതയുള്ളതാണെന്നും നിരവധി ആളുകള്‍ മരിച്ചതായി സംശയിക്കുന്നുവെന്നും പ്രാദേശിക വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഗുരുദ്വാരയില്‍ നിരവധി ഭക്തര്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.
സംഭവത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ആശങ്ക രേഖപ്പെടുത്തി. സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതിന് ശേഷം വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും ഇന്ത്യയുടെ വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.