കൊച്ചി: കലൂര്‍ സ്‌റ്റേഡിയത്തില്‍ ലൂണയുടെ മാന്ത്രിക ഗോളില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ വിജയക്കുതിപ്പ്. ജംഷഡ്പൂരിനെ ഒരുഗോളിനാണ് പരാജയപ്പെടുത്തിയത്. ആദ്യ മത്സരത്തില്‍ ബംഗളൂരു എഫ്.സിയെയാണ് മഞ്ഞപ്പട മറുപടിയില്ലാത്ത ഒരു ഗോളിന് തോല്‍പിച്ചത്. 74ാം മിനിറ്റിലായിരുന്നു മത്സരത്തിലെ ഏക ഗോള്‍ പിറന്നത്. ബ്ലാസ്റ്റേഴ്‌സിന്റെ ജാപ്പനീസ് മധ്യനിര താരം ഡൈസുകെ സകായ് ലൂണയ്ക്കു അടിച്ചുനല്‍കിയ പന്ത് നായകന്‍ ബോക്‌സിന്റെ മധ്യത്തില്‍ ഡയമന്റകോസിനു തട്ടിനല്‍കി. ജംഷഡ്പൂര്‍ പ്രതിരോധം തുരന്നു മനോഹരമായൊരു ഫഌക്കിലൂടെ കോര്‍ണറിന്റെ ഒരറ്റത്തേക്ക് കുതിച്ചെത്തിയ ലൂണയ്ക്കു തന്നെ ഡയമന്റകോസ് പന്ത് തിരിച്ചുനല്‍കി. ഒട്ടും വൈകാതെ ലൂണയുടെ മനോഹരമായൊരു ഫിനിഷിലൂടെ പന്ത് വലയിലാക്കുകയായിരുന്നു.
62ാം മിനിറ്റില്‍ ക്വാമി പെപ്രയ്ക്കു പകരം സൂപ്പര്‍ താരം ദിമിത്രിയോസ് ഡയമന്റകോസ് കളത്തിലിറങ്ങിയതോടെ ആതിഥേയനിര ഒന്നുകൂടി ഉണര്‍ന്നു. മൈതാനത്തെത്തി മിനിറ്റുകള്‍ക്കകം തന്നെ ജംഷഡ്പൂര്‍ ബോക്‌സിനു തൊട്ടടുത്തുവരെ നിരവധി എത്തിയ നിരവധി നീക്കങ്ങളാണ് ഡയമന്റകോസ് നടത്തിയത്. 71ാം മിനിറ്റില്‍ മികച്ചൊരു ഗോള്‍ അവസരം ബ്ലാസ്റ്റേഴ്‌സിന്റെ ഐമന്റെ മുന്‍പില്‍ തുറന്നുലഭിച്ചെങ്കിലും മുതലെടുക്കാനായില്ല. ഒടുവില്‍ 74ാം മിനിറ്റില്‍ ആ മാന്ത്രികഗോളും പിറന്നു. കലൂര്‍ സ്‌റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തിന്റെ ആദ്യ പകുതി ഗോള്‍രഹിത സമനിലയില്‍ പിരിയുകയായിരുന്നു.
Comments are closed for this post.