കൊച്ചി: ഐസ്എല്‍ ഐലീഗ് ടീമുകള്‍ മാറ്റുരക്കുന്ന സൂപ്പര്‍കപ്പിനായി ബ്ലാസ്റ്റേഴ്‌സ് ബൂട്ടുകെട്ടാനൊരുങ്ങിത്തുടങ്ങി. മലപ്പുറം മഞ്ചേരിയിലും കോഴിക്കോടുമായാണ് സൂപ്പര്‍കപ്പ് നടക്കുന്നത്. ഏപ്രില്‍ മൂന്ന് മുതല്‍ യോഗ്യതാ മത്സരങ്ങളുണ്ടാകും. ഏപ്രില്‍ എട്ടിന് കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലാണ് സൂപ്പര്‍ കപ്പ് ആരംഭിക്കുക. വൈകീട്ട് 5.30നും 8.30നും ആണ് മത്സരങ്ങള്‍. ഐ.എസ്എല്ലിലെ ക്ഷീണം തീര്‍ക്കാനാണ് ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുന്നത്.
ബ്ലാസ്‌റ്റേഴ്‌സിനായി നിലവില്‍ ടീമിലുള്ള പ്രമുഖര്‍ തന്നെ അണിനിരക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ബ്ലാസ്റ്റേഴ്‌സ് പരിശീലനം ആരംഭിച്ചുകഴിഞ്ഞു. താരങ്ങള്‍ പരിശീലിക്കുന്നതിന്റെ ചിത്രങ്ങള്‍ ഇതിനകം തന്നെ ടീം മാനേജ്‌മെന്റ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ ഏപ്രില്‍ 8നാണ് ഔദ്യോഗികമായി ഹീറോ സൂപ്പര്‍ കപ്പ് ആരംഭിക്കുക. ഏപ്രില്‍ 8ന് രാത്രി 8.30നാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യമത്സരം. ഐ ലീഗിലെ ശക്തരായ റൗണ്ട് ഗ്ലാസ് പഞ്ചാബ് എഫ് സിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികളാവുക.
Preparations for Mission #HeroSuperCup are underway! ⚔️⚽️#ഒന്നായിപോരാടാം #KBFC #KeralaBlasters pic.twitter.com/0sNw9FUqaq
— Kerala Blasters FC (@KeralaBlasters) March 27, 2023
ഐഎസ്എല്‍ റണ്ണേഴ്‌സ് അപ്പായ ബെംഗളൂരു എഫ്‌സിയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഗ്രൂപ്പിലുള്ള മറ്റൊരു ടീം. എ ഗ്രൂപ്പിലാണ് ടീം ഉള്‍പ്പെട്ടിരിക്കുന്നത്. ക്വാളിഫയര്‍ ഒന്നിലെ വിജയികളും ഈ ഗ്രൂപ്പില്‍ ഉണ്ടാവും. കേരള ബ്ലാസ്റ്റേഴ്‌സും ബംഗളൂരു എഫ് സി യും തമ്മിലുള്ള മത്സരത്തിനു വേണ്ടിയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഏപ്രില്‍ 16നാണ് ഇരു ടീമുകളും തമ്മില്‍ കൊമ്പുകോര്‍ക്കുക. ഐഎസ്എല്‍ എലിമിനേറ്ററില്‍ കേരള ബ്ലാസ്റ്റേഴ്‌സും ബംഗളൂരു എഫ് സി യും തമ്മിലുള്ള മത്സരം വിവാദമായിരുന്നു.
സുനില്‍ ഛേത്രി ഫ്രീകിക്കിലൂടെ നേടിയ ഗോള്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ പ്രതിഷേധിക്കുകയും മത്സരം ഉപേക്ഷിച്ച് പോവുകയും ചെയ്തു. കളിക്കാര്‍ തയ്യാറെടുക്കുന്നതിന് മുമ്പാണ് ഛേത്രി കിക്കെടുത്തത് എന്നായിരുന്നു ടീമിന്റെ വാദം. മത്സരത്തില്‍ നിന്ന് പിന്‍മാറിയതോട് ബ്ലാസ്റ്റേഴ്‌സ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്താവുകയും സെമി കളിച്ച് ബംഗളൂരു ഫൈനല്‍ വരെ എത്തുകയും ചെയ്തു. ഫൈനലില്‍ എടികെ മോഹന്‍ ബഗാനോട് ബെംഗളൂരു പരാജയപ്പെടുകയും ചെയ്തു.
അതേസമയം റഫറിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് മത്സരം ഉപേക്ഷിച്ച് മൈതാനം വിട്ട കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സിക്ക് എതിരായ നടപടി വൈകും.
സംഭവത്തില്‍ ഇവാന്‍ വുമോകമനോവിച്ച് റഫറി തുടങ്ങിയവരില്‍ നിന്ന് എ ഐ എഫ് എഫ് അച്ചടക്ക സമതി വിശദ്ധീകരണം തേടിയിരുന്നു. ക്വിക് ഫ്രീ കിക്ക് എടുക്കേണ്ടത് 30 സെക്കന്‍ഡിന്റെ ഉള്ളില്‍ ആണെന്നും അത് പാലിക്കപ്പെട്ടില്ല എന്നും ഇവാന്‍ വുകോമനോവിച്ച് നല്‍കിയ വിശദീകരണത്തില്‍ പറയുന്നു.
Comments are closed for this post.