2021 September 27 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഡ്യുറന്‍സ് കപ്പ്:തോറ്റ് തുടങ്ങി ബ്ലാസ്‌റ്റേഴ്‌സ്; മൂന്ന് ചുവപ്പ് കാര്‍ഡ്‌

ഡ്യുറന്‍സ് കപ്പില്‍ രണ്ടാം മത്സരത്തില്‍ കേരളാബ്ലാസ്‌റ്റേഴ്‌സിന് നാണംകെട്ട തോല്‍വി.

ബംഗളുരു എഫ്‌സിയോട് എതിരില്ലാത്ത രണ്ട് ഗോളിനാണ് തോറ്റത്. ഇതോടെ ഡല്‍ഹിക്കെതിരായ മത്സരത്തില്‍ വിജയിച്ചാലെ ബ്ലാസ്‌റ്റേഴ്‌സിന് ക്വാര്‍ട്ടറിലേക്ക് മുന്നേറാനാകു.

കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യന്‍ നേവിക്കെതിരെ ഉജ്വലമായി കളിച്ച് വിജയിച്ച ബ്ലാസ്‌റ്റേഴ് ബംഗളൂര്‍ യുവനിരക്ക് മുന്നില്‍ തകര്‍ന്നടിയുകയാണ് ചെയ്തത്.

ആദ്യ പകുതി തീരുന്നതിന് തൊട്ടുമുന്നേ തന്നെ ബംഗളൂരു ലീഡെടുത്തുതുടങ്ങി. മത്സരത്തില്‍ ബാസ്‌റ്റേഴ്‌സിന്റെ മൂന്ന് താരങ്ങള്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്ത് പോയതാണ് കനത്ത തോല്‍വിക്ക് കാരണമായത്. നംഗ്യന്‍ ഭൂട്ടിയ, മലയാളി താരം ലിയോണ്‍ അഗസ്റ്റിന്‍ എന്നിവരാണ് ബംഗളൂരുവിനായി സ്‌കോര്‍ ചെയ്തത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.