2024 February 29 Thursday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

കണ്ണൂരില്‍ ആക്രിസാധനങ്ങള്‍ തരംതിരിക്കുന്നതിനിടെ സ്‌ഫോടനം; അസം സ്വദേശിക്കും മക്കള്‍ക്കും പരുക്ക്

കണ്ണൂരില്‍ ആക്രിസാധനങ്ങള്‍ തരംതിരിക്കുന്നതിനിടെ സ്‌ഫോടനം; അസം സ്വദേശിക്കും മക്കള്‍ക്കും പരുക്ക്

കണ്ണൂര്‍: കതിരൂര്‍ പത്തായക്കുന്ന് മൂഴിവയലില്‍ ആക്രിസാധനങ്ങള്‍ തരംതിരിക്കുന്നതിനിടെയുണ്ടായ സ്‌ഫോടനത്തില്‍ മൂന്നുപേര്‍ക്ക് പരുക്കേറ്റു. അസം സ്വദേശിയായ സയ്യിദ് ആലിക്കും രണ്ട് മക്കള്‍ക്കുമാണ് പരുക്കേറ്റത്. ഞായറാഴ്ച്ച രാവിലെ ഒമ്പതുമണിയോടെയായിരുന്നു സംഭവം.

ഇതരസംസ്ഥാന തൊഴിലാളികളായ എട്ടംഗ സംഘം വീട് വാടകയ്ക്ക് എടുത്താണ് താമസിക്കുന്നത്. ഇവര്‍ ശേഖരിച്ച ആക്രി സാധനങ്ങള്‍ തരംതിരിക്കുന്നതിനിടെയാണ് സ്‌ഫോടനം നടന്നത്. സയ്യിദ് അലിയുടെ കൈക്ക് ഗുരുതര പരുക്കുണ്ട്. ഇയാളെ കൂത്തുപറമ്പിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.