2023 May 30 Tuesday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

കാബൂളില്‍ പരീക്ഷാ പരിശീലന കേന്ദ്രത്തിലുണ്ടായ സ്‌ഫോടനത്തില്‍ 19 പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ പരീക്ഷാ പരിശീലന കേന്ദ്രത്തിലുണ്ടായ സ്‌ഫോടനത്തില്‍ 19 പേര്‍ കൊല്ലപ്പെട്ടു. 27 പേര്‍ക്ക് പരുക്കേറ്റു. വിദ്യാര്‍ഥികള്‍ പരീക്ഷയ്ക്ക് തയ്യാറെടുപ്പ് നടത്തവെ ചാവേറായി എത്തിയയാളാണ് സ്‌ഫോടനം നടത്തിയതെന്ന് പോലിസ് വക്താവ് ഖാലിദ് സദ്‌റാന്‍ പറഞ്ഞു.

സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ജനങ്ങള്‍ക്കു നേരെ അക്രമം നടത്തുന്നത് മനുഷ്യത്വത്തിനു നേരെയുള്ള കടന്നാക്രമണമാണെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് അബ്ദുല്‍ നാഫി പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.