
ഗുവാഹത്തി: അസ്സമിലെ ഗുവാഹത്തിയില്‍ ഷോപ്പിങ് മാളിനു സമീപമുണ്ടായ ഗ്രനേഡ് സ്ഫോടനത്തില്‍ എട്ട് പേര്‍ക്ക് പരുക്ക്. രണ്ടുപേരുടെ നില ഗുരുതരമാണ്. സൂ റോഡിലെ ഗുവാഹത്തി സെന്‍ട്രല്‍ ഷോപ്പിങ് മാളിന് സമീപം രാത്രി 7.40ഓടെയാണ് സ്ഫോടനമുണ്ടായത്. അസമിലെ സായുധ സംഘടനയായ ഉള്‍ഫയുടെ പരേഷ് ബറുവ വിഭാഗം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.
പട്രോളിങ് നടത്തിയ സുരക്ഷാ സേനയെ ലക്ഷ്യമിട്ടാണ് ഗ്രനേഡ് ആക്രമണമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. അസം പൊലീസിന്റെ വലിയ സംഘത്തെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. പ്രദേശത്ത് പൊലീസിന്റെ പരിശോധന തുടരുകയാണ്.
പരിക്കേറ്റവരെ ഗുവാഹത്തി മെഡിക്കല്‍ കോളേജിലേക്കു മാറ്റിയിട്ടുണ്ട്. ആക്രമണത്തെ ആസ്സാം മുഖ്യമന്ത്രി സര്‍ബാനന്ദ സൊനോവാള്‍ അപലപിച്ചു. ഉത്തരവാദികളായവരെ എത്രയും വേഗം അറസ്റ്റ് ചെയ്യാന്‍ അദ്ദേഹം ഡി.ജി.പിക്കു നിര്‍ദേശം നല്കി.
Comments are closed for this post.