
ഹൈദരാബാദ്: അനുമതിയില്ലാതെ ഹൈദരാബാദ് ഉസ്മാനിയ്യ യൂനിവേഴ്സിറ്റിക്കകത്ത് പ്രവേശിച്ച ബി.ജെ.പി എം.പി തേജസ്വി സൂര്യക്കെതിരെ കേസെടുത്ത് പൊലിസ്. അതിക്രമിച്ചു കടന്ന കുറ്റത്തിനാണ് തെലങ്കാന പൊലിസ് കേസെടുത്തിരിക്കുന്നത്.
ഉസ്മാനിയ്യ യൂനിവേഴ്സിറ്റി രജിസ്ട്രാര്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് തെലങ്കാന പൊലിസ് മേധാവി മഹേന്ദര്‍ റെഡ്ഡി പറഞ്ഞു.
ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്ക് ഡിസംബറില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് തേജസ്വി സൂര്യ യൂനിവേഴ്സിറ്റിക്കകത്ത് പ്രവേശിച്ചത്. എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസിക്കും ടി.ആര്.എസ് പാര്‍ട്ടിക്കും എതിരെ നേരത്തെ തേജസ്വി വിവാദ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു.