കൊല്‍ക്കത്ത: ബി.ജെ.പി യുവ വനിതാ നേതാവിനെ കൊക്കെയ്ന്‍ കൈവശം വച്ചതിനെ തുടര്‍ന്ന് പൊലിസ് അറസ്‌ററ് ചെയ്തു. യുവ വനിതാ നേതാവായ പമേല ഗോസ്വാമിയാണ് അറസ്റ്റില്‍. കാറില്‍ നിന്ന് കൊക്കെയ്ന്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പമേല അറസ്റ്റിലായത്. വെള്ളിയാഴ്ച പശ്ചിമബംഗാള്‍ പൊലിസാണ് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പമേലയെ പിടികൂടിയത്. പമേലയുടെ നീക്കങ്ങള്‍ നിരീക്ഷിച്ചുവരുകയായിരുന്നു പൊലിസ്.
പമേല എല്ലാദിവസവും യാത്രയ്ക്കിടെ സ്ഥിരമായി ഒരു സ്ഥലത്ത് കാര്‍ നിര്‍ത്തുകയും ഇവിടെ നിന്ന് കൊക്കെയ്ന്‍ കയറ്റുകയും ചെയ്തിരുന്നു. പരിശോധനയ്ക്കായി കാര്‍ കൈ കാണിച്ചു നിര്‍ത്തിയ പൊലിസ് നടത്തിയ തിരച്ചിലിലാണ് സീറ്റിനടിയിലും ബാഗിലുമായി കൊക്കെയ്ന്‍ കണ്ടെത്തിയത്. പമേലയുടെ സുഹൃത്തായ പ്രോബിര്‍ കുമാര്‍ ഡേ എന്നയാളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. പമേലയെ കൂടാതെ കൊക്കെയ്ന്‍ പിടികൂടുമ്പോള്‍ കാറില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥനുമുണ്ടായിരുന്നു.
Comments are closed for this post.