2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ നിന്ന് അദ്വാനിയും ജോഷിയും പുറത്ത്; ഇരുവരോടും പങ്കെടുക്കരുതെന്ന് ‘അഭ്യര്‍ഥിച്ച’തായി ട്രസ്റ്റ്

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ നിന്ന് അദ്വാനിയും ജോഷിയും പുറത്ത്; ഇരുവരോടും പങ്കെടുക്കരുതെന്ന് ‘അഭ്യര്‍ഥിച്ച’തായി ട്രസ്റ്റ്

അയോധ്യ: അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്ത് രാമക്ഷേത്രം നിര്‍മിക്കാന്‍ മുന്‍കൈയെടുത്ത മുതിര്‍ന്ന ബി.ജെ.പി നേതാക്കളായ എല്‍.കെ. അദ്വാനിക്കും മുരളി മനോഹര്‍ ജോഷിക്കും അടുത്ത മാസം നടക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് പ്രവേശനമില്ല. ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ വിട്ടു നില്‍ക്കണമെന്ന് ഇരുവരോടും ആവശ്യപ്പെട്ടിരിക്കുകയാണ്.

”ഇരുവരും സംഘ്പരിവാര്‍ കുടുംബത്തിലെ മുതിര്‍ന്നവരാണ്. പ്രായവും ആരോഗ്യവും കണക്കിലെടുത്ത് അവരോട് വരരുതെന്ന് അഭ്യര്‍ഥിച്ചു. അത് ഇരുവരും അംഗീകരിച്ചു” -രാമക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ‘അദ്വാനിക്ക് ഇപ്പോള്‍ 96 വയസ്സുണ്ട്. ജോഷിക്ക് അടുത്ത മാസം 90 വയസ്സ് തികയും. ആരോഗ്യവും പ്രായവുമായി ബന്ധപ്പെട്ട കാരണങ്ങളാല്‍ അദ്വാനിയും ജോഷിയും അഭിഷേക ചടങ്ങില്‍ പങ്കെടുത്തേക്കില്ല’ -റായ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, മുന്‍ പ്രധാനമന്ത്രി ദേവഗൗഡയെ ചടങ്ങിലേക്ക് ക്ഷണിക്കാന്‍ മൂന്നംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കൂടാതെ നേതാവ് ദലൈലാമ, മാതാ അമൃതാനന്ദമയി, ബാബാ രാംദേവ്, സിനിമാ താരങ്ങളായ രജനികാന്ത്, അമിതാഭ് ബച്ചന്‍, മാധുരി ദീക്ഷിത്, അരുണ്‍ ഗോവില്‍, ചലച്ചിത്ര സംവിധായകന്‍ മധുര്‍ ഭണ്ഡാര്‍ക്കര്‍, പ്രമുഖ വ്യവസായികളായ മുകേഷ് അംബാനി, അനില്‍ അംബാനി, പ്രശസ്ത ചിത്രകാരന്‍ വാസുദേവ് കാമത്ത്, ഐ.എസ്.ആര്‍.ഒ നിലേഷ് ദേശായി തുടങ്ങി നിരവധി പ്രമുഖര്‍ക്ക് ചടങ്ങിലേക്ക് ക്ഷണമുണ്ട്. ജനുവരി 22നാണ് അഭിഷേക ചടങ്ങ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.