കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ മമതാ ബാനര്‍ജിയുടെ ഭരണത്തിന് കീഴില്‍ തെരഞ്ഞെടുപ്പ് നീതിപൂര്‍വ്വമാകില്ലെന്ന് ബിജെപി നേതാവ്. തെരഞ്ഞടുപ്പ് നല്ലരീതിയില്‍ നടക്കണമെങ്കില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും ബിജെപി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ്വര്‍ജിയ ആവശ്യപ്പെട്ടു.അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണ് ആരോപണം.
ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ അക്രമങ്ങള്‍ക്ക് സ്ഥാനമില്ലെന്നും ബി.ജെ.പിയെ വിജയിപ്പിക്കുന്നതിലൂടെ അക്രമരാഷ്ട്രീയം തടയാമെന്നുമാണ് കൈലാഷിന്റെ അവകാശം വാദം.
അതേസമയം, മമത ബാനര്‍ജിയെ പിന്തുണയ്ക്കുന്നവരുടെ കയ്യും കാലും തല്ലിയൊടുക്കുമെന്നും വേണ്ടിവന്നാല്‍ കൊന്നുകളയുമെന്നും സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ ദിലീപ് ഘോഷ് അടുത്തിടെ കൊലവിളി നടത്തിയിരുന്നു.
അടുത്ത വര്‍ഷം ആദ്യം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് സംസ്ഥാനത്തെ പിടിച്ചെടുക്കാനുള്ള തന്ത്രങ്ങള്‍ ബി.ജെ.പി മെനഞ്ഞുതുടങ്ങിയിട്ടുണ്ട്. പശ്ചിമ ബംഗാളിലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ കൈലാഷ് വിജയ്വര്‍ജിയയെ സഹായിക്കാന്‍ ബി.ജെ.പി ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സെല്‍ മേധാവി അമിത് മാളവിയെ നേതൃത്വം നിയോഗിച്ചിട്ടുണ്ട്.
Comments are closed for this post.