തിരുവനന്തപുരം: സ്പ്രിംക്ലര്‍ കരാറില്‍ ബി.ജെ.പിയിലും ഭിന്നത. വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെ സ്പ്രിംക്ലറില്‍ സി.ബി.ഐ അന്വേഷണമാണ് വേണ്ടതെന്ന് ജനറല്‍ സെക്രട്ടറി എം.ടി രമേശ് ആവശ്യപ്പെട്ടു.
സ്പ്രിംക്ലര്‍ ഇടപാടില്‍ സി.ബി.ഐ അന്വേഷണമല്ലാതെ മറ്റെന്താണ് അഭികാമ്യം? രാജ്യാന്തര ബന്ധമുള്ള ഇടപാടിലെ കള്ളക്കളികള്‍ കണ്ടെത്താന്‍ ഇന്ന് നമ്മുടെ രാജ്യത്ത് സി.ബി.ഐയ്ക്കും എന്‍.ഐ.എയ്ക്കും മാത്രമാണ് ശേഷിയുള്ളതെന്ന് എം.ടി രമേശ് തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം, ഇന്നലെ സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ സര്‍ക്കാരിന്റെ കീഴിലുള്ള വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്പ്രിംക്ലര്‍ കരാറുമായി ബന്ധപ്പെട്ടുള്ള ഭിന്നത വ്യക്തമാക്കി കൊണ്ട് എം.ടി രമേശ് രംഗത്തെത്തിയിരിക്കുന്നത്.
Comments are closed for this post.