2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബി.ജെ.പി ചെലവഴിച്ചത് 252 കോടി; കേരളത്തില്‍ ചെലവാക്കിയത് 29.24 കോടി രൂപ

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ അഞ്ച് സംസ്ഥാനങ്ങളില്‍ പ്രചാരണത്തിനായി ബിജെപി ചെലവഴിച്ചത് 252 കോടി രൂപ. അസം,പുതുച്ചേരി,തമിഴ്നാട്,കേരളം, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ചെലവഴിച്ച തുകയുടെ കണക്കാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

തൃണമൂല്‍ ഭരിക്കുന്ന ബംഗാളിലാണ് ബി.ജെ.പി കൂടുതല്‍ പണം ഉപയോഗിച്ചത്. 60 ശതമാനം പണവും ബംഗാളില്‍ ചെലവിട്ടതായാണ് റിപ്പോര്‍ട്ട്.151കോടി രൂപയാണ് ബംഗാളില്‍ ബി.ജെ.പി ചെലവിട്ടത്. ഇവിടെ തൃണമൂല്‍ ചെലവിട്ടത് 154.28 കോടിയാണ്.

ബി.ജെ.പി ചെലവഴിച്ച 252,02,71,753 രൂപയില്‍ 43.81 കോടി അസം തെരഞ്ഞെടുപ്പിനും 4.79 കോടി പുതുച്ചേരി തെരഞ്ഞെടുപ്പിനുമാണ് ചെലവാക്കിയതെന്ന് തെരഞ്ഞെടുപ്പ് സമിതിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളത്തില്‍ 29.24 കോടിയാണ് ബി.ജെ.പി ചെലവിട്ടത്. തമിഴ്നാട്ടില്‍ 22.97 കോടി ചെലവിട്ടു.

   

അതേസമയം,കേരളത്തില്‍ ഒരു സീറ്റും ബി.ജെ.പിക്ക് ലഭിച്ചില്ല. തമിഴ്നാട്ടില്‍ 2.6 ശതമാനം വോട്ട് മാത്രമാണ് ബി.ജെ.പിക്ക് ലഭിച്ചത്. ബംഗാളിലും ബി.ജെ.പിക്ക് ദയനീയ പരാജയമായിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.