
ന്യൂഡല്‍ഹി: സംഘ്പരിവാരമാണ്. ആരെക്കുറിച്ച് വാഴ്ത്തിപ്പാടുമെന്നോ ആരെപ്പറ്റി താറടിക്കുമെന്നോ പറയുകവയ്യ. മുമ്പ് ആര്.എസ്.എസിനെ നിരോധിച്ച സര്‍ദാര്‍ വല്ലഭായി പട്ടേലിനെ സ്വന്തമാക്കാന്‍ ഇറങ്ങിത്തിരിച്ചവരാണ്. അതുകൊണ്ടാണ് കോടികള്‍ മുടക്കി അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രതിമ സ്ഥാപിച്ച് വാര്‍ത്തകളില്‍ ഇടം നേടിയത്. ആ പ്രതിമയാണ് ദുബൈ എക്സ്പോയില്‍ പോലും ചര്‍ച്ചയായതും. എന്തുകൊണ്ടന്നെല്ല, ഗാന്ധിജിക്ക് ഇടം കൊടുക്കാത്ത ദുബൈ എക്സ്പോയില്‍ പട്ടേലിന്റെ പ്രതിമക്ക് വലിയ സ്ഥാനമാണ് അവര്‍ നല്‍കിയത് എന്നതുകൊണ്ടുതന്നെ.
ബി.ജെ.പി സംഘ്പരിവാര്‍ ഭീഷണിയില്‍ പ്രതിഷേധിച്ച് വളരെക്കാലം എഴുത്ത് നിര്‍ത്തിയ പെരുമാള്‍ മുരുകനും പോസ്റ്ററില്‍ ഇടം കൊടുത്താണ് ഇപ്പോള്‍ ബി.ജെ.പി വെട്ടിലായിരിക്കുന്നത്.
ഡല്‍ഹിയിലെ ചേരി പ്രദേശങ്ങളില്‍ പതിച്ച ബി.ജെ.പിയുടെ പ്രചാരണ പരിപാടിയുടെ പോസ്റ്ററിലാണ് പെരുമാള്‍ മുരുകന്റെ ചിത്രവും ചേര്‍ത്തത്. നരേന്ദ്രമോദി അടക്കമുള്ളവരുടെ ചിത്രം പതിച്ച പോസ്റ്ററില്‍ ചേരിവാസികളുടെ പടങ്ങളുടെ കൂട്ടത്തിലാണ് പ്രമുഖ തമിഴ് ഏഴുത്തുകാരന് പെരുമാള്‍ മുരുകന്റെ ചിത്രവുമുള്ളത്.
വലിയ പോസ്റ്ററുകള്‍ നഗരത്തിലെമ്പാടും സ്ഥാപിച്ചു കഴിഞ്ഞു. ഡല്‍ഹി ബി.ജെ.പിയുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പ്രചരിപ്പിച്ചിട്ടുമുണ്ട്. ഇതോടെ നിരവധിയാളുകള്‍ പൊങ്കാലയുമായി രംഗത്തെത്തിയിട്ടുണ്ട്. ഡിസൈന്‍ ടീമിനോട് വിശദീകരണം ചോദിക്കുമെന്നാണ് ഡല്‍ഹി ഘടകം ബി.ജെ.പിയുടെ വിശദീകരണം.