2023 March 25 Saturday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ഡല്‍ഹിയില്‍ വോട്ടെണ്ണലിനിടെ ബി.ജെ.പി എ.എ.പി കൗണ്‍സില്‍ അംഗങ്ങളുടെ കൂട്ടത്തല്ല്

 

ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനിടെ കൂട്ടത്തല്ല്. ബി.ജെ.പി എ.എ.പി കൗണ്‍സില്‍ അംഗങ്ങള്‍ തമ്മിലാണ് സംഘര്‍ഷം. ഇരുപാര്‍ട്ടിയിലേയും അംഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. അംഗങ്ങള്‍ ചെരിപ്പൂരി അടിക്കുകയും കുപ്പിയെടുത്ത് എറിയുകയും ചെയ്തു. ചിലരെ നിലത്തിട്ട് ചവിട്ടി. അംഗങ്ങളില്‍ ചിലര്‍ ബോധരഹിതരായി വീണു.
242 അംഗങ്ങളാണ് കൗണ്‍സില്‍ ഹാളില്‍ ഹാജരായിരുന്നത്. വോട്ടെണ്ണലുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായതോടെ വീണ്ടും വോട്ട് എണ്ണാന്‍ മേയര്‍ നിര്‍ദേശം നല്‍കുകയായിരുന്നു. ഇതിന് പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്.
സ്റ്റാന്‍ഡിങ് കമ്മിറ്റിയിലേക്ക് ആറ് അംഗങ്ങളെയാണ് തെരഞ്ഞെടുക്കുക. തെരഞ്ഞെടുപ്പ് കോണ്‍ഗ്രസ് ബഹിഷ്‌കരിച്ചിരുന്നു. തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ ആം ആദ്മി കൗണ്‍സിലര്‍ പവന്‍ സഹരാവത്ത് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.