2022 December 07 Wednesday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

2014ല്‍ മോദി 15 ലക്ഷം  വാഗ്ദാനം ചെയ്തിരുന്നില്ല: കല്‍രാജ് മിശ്ര

ചണ്ഡീഗഡ്: 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോദി ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച എല്ലാവരുടെയും അക്കൗണ്ടില്‍ 15 ലക്ഷം നിക്ഷേപിക്കുമെന്ന വാഗ്ദാനത്തെ തള്ളി ബി.ജെ.പി നേതാവ്. ഇത്തരമൊരു വാഗ്ദാനം ഉണ്ടായിരുന്നില്ലെന്ന് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കല്‍രാജ് മിശ്ര പറഞ്ഞു. ചണ്ഡീഗഡില്‍ വച്ചു വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

എല്ലാവരുടെയും അക്കൗണ്ടില്‍ 15 ലക്ഷം രൂപ നിക്ഷേപിക്കുമെന്നത് പ്രതിപക്ഷം ബി.ജെ.പിയെ അവഹേളിക്കാനായി ഉയര്‍ത്തിയ ആരോപണമാണ്. തെറ്റായ സന്ദേശത്തിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് പ്രതിപക്ഷം ചെയ്തിരിക്കുന്നതെന്നാണ് അദ്ദേഹം പറയുന്നത്. നരേന്ദ്ര മോദി ഇത്തരത്തിലൊരു വാഗ്ദാനവും മുന്നോട്ടു വച്ചിരുന്നില്ലെന്നും കല്‍രാജ് മിശ്ര കൂട്ടിച്ചേര്‍ത്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.