2023 October 04 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

പ്രണയം ഉപേക്ഷിക്കാന്‍ പ്രഗ്യാ സിങ് ഠാക്കൂര്‍ ‘കേരള സ്റ്റോറി’ കാണാന്‍ കൂട്ടിക്കൊണ്ടുപോയ പെണ്‍കുട്ടി മുസ്‌ലിം യുവാവിനൊപ്പം ഒളിച്ചോടി

പ്രഗ്യാ സിങ് ഠാക്കൂര്‍ ‘കേരള സ്റ്റോറി’ കാണാന്‍ കൂട്ടിക്കൊണ്ടുപോയ പെണ്‍കുട്ടി മുസ്‌ലിം യുവാവിനൊപ്പം ഒളിച്ചോടി

ഭോപ്പാല്‍: ബി.ജെ.പി എം.പി പ്രഗ്യാ സിങ് ഠാക്കൂര്‍ കേരള സ്റ്റോറി കാണിക്കാന്‍ കൂട്ടിക്കൊണ്ടുപോയ പത്തൊന്‍പതുകാരി മുസ്‌ലിം യുവാവിനൊപ്പം ഒളിച്ചോടിയതായി ഇന്‍ഡ്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. ഭോപ്പാല്‍ സ്വദേശിയായ നഴ്‌സിങ് വിദ്യാര്‍ഥിനിയാണ് വിവാഹത്തിന് തൊട്ടുമുമ്പ് കാമുകനൊപ്പം വീടുവിട്ടിറങ്ങിയത്.

പെണ്‍കുട്ടി അയല്‍വാസിയായ യൂസുഫുമായി പ്രണയത്തിലായിരുന്നു. ഇവരെ ഇതില്‍ നിന്നും പിന്‍തിരിപ്പിക്കുവാന്‍ പ്രഗ്യ ശ്രമിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഇവര്‍ പെണ്‍കുട്ടിയെ കേരള സ്റ്റോറി കാണിക്കാന്‍ തീരുമാനിച്ചു. സിനിമ കണ്ടുകഴിയുമ്പോള്‍ പെണ്‍കുട്ടി യുവാവുമായുള്ള ബന്ധത്തില്‍ നിന്ന് പിന്‍മാറുമെന്ന് പ്രഗ്യയും പെണ്‍കുട്ടിയുടെ വീട്ടുകാരും വിശ്വസിച്ചു. എന്നാല്‍ മെയ് 30 ന് വീട്ടുകാര്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന വിവാഹത്തിന് മുന്‍പ് പെണ്‍കുട്ടി യൂസഫിനൊപ്പം ഒളിച്ചോടി.

സംഭവത്തില്‍ ബന്ധുക്കള്‍ പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. യുസഫ് പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് കൊണ്ടുപോയതാണെന്നും പെണ്‍കുട്ടി വീട്ടില്‍ നിന്ന് പണവും ആഭരണങ്ങളും എടുത്തുകൊണ്ടുപോയതായും പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചു. അതേസമയം സ്വന്തം ഇഷ്ടപ്രകാരമാണ് യുവാവിനൊപ്പം പോയതെന്നും ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും പെണ്‍കുട്ടി പൊലിസില്‍ മൊഴി നല്‍കി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.