പനജി: ഗോവയില്‍ ബി.ജെ.പിക്ക് തിരിച്ചടി. ബി.ജെ.പി.യില്‍ നിന്ന് കോണ്‍ഗ്രസിലേക്ക് നേതാക്കളുടെ ഒഴുക്ക്. അവസാനമായി ബി.ജെ.പി മന്ത്രി ലോബോ പാര്‍ട്ടിവിടുകയും കോണ്‍ഗ്രസില്‍ ചേരുകയും ചെയ്യും.
യുവമോര്‍ച്ച ദേശീയ എക്സിക്യുട്ടീവ് അംഗം ഗജാനന്‍ ടില്‍വേ ഞായറാഴ്ച കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചതിനുപിന്നാലെയാണ് മന്ത്രിയുടെ പിന്മാറ്റം. ബി.ജെ.പി സര്‍ക്കാറില്‍ ശാസ്ത്ര, സാങ്കേതിക, മാലിന്യനിര്‍മാര്‍ജന വകുപ്പുകളുടെ ചുമതല വഹിച്ചിരുന്നു. കലങ്ങൂട്ട് നിയമസഭ മണ്ഡലത്തില്‍ നിന്നാണ് ലോബോ നിയമസഭാംഗമായത്.
ബി.ജെ.പിക്ക് മൂല്യങ്ങളില്ലെന്നും അധികാരം പിടിക്കാന്‍ ഏതറ്റം വരെയും പോകുമെന്നും ഗജാനന്‍ ടില്‍വേ ആരോപിച്ചു.
പ്രതിപക്ഷ നേതാവ് ദിഗംബര്‍ കാമത്ത്, ഗോവയുടെ ചുമതലയുള്ള ദിനേശ് ഗുണ്ടറാവു, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അഡ്വ.വരദ് മര്‍ഗോല്‍ക്കര്‍ തുടങ്ങിയ നേതാക്കള്‍ ഗജാനന്‍ ടില്‍വേയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു.
Comments are closed for this post.