2023 December 09 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

നേതാക്കളുടെ അമിത ആത്മവിശ്വാസമാണ് ബംഗാളില്‍ ബി.ജെ.പിയുടെ പരാജയത്തിന് കാരണം: സുവേന്ദു അധികാരി

കൊല്‍ക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പില്‍ നേതാക്കളുടെ അമിത ആത്മവിശ്വാസമാണ് ബി.ജെ.പിയുടെ തോല്‍വിക്കു കാരണമെന്ന് ബംഗാള്‍ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി. പൂര്‍ബ മെഡിനിപുര്‍ ജില്ലയിലെ ചണ്ഡിപുരില്‍ നടന്ന പാര്‍ട്ടി യോഗത്തിലാണ് സുവേന്ദുവിന്റെ പരാമര്‍ശം.

‘നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യ രണ്ട് വോട്ടെടുപ്പ് ഘട്ടങ്ങളില്‍ പാര്‍ട്ടി മികച്ച പ്രകടനം കാഴ്ച്ചവെച്ചപ്പോള്‍, നേതാക്കളില്‍ പലരും ആത്മവിശ്വാസമുള്ളവരായിതീര്‍ന്നു. തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 170-180 സീറ്റുകള്‍ നേടുമെന്ന് അവര്‍ വിശ്വസിക്കാന്‍ തുടങ്ങി. അവര്‍ താഴേതട്ടിലുള്ള പ്രവര്‍ത്തനങ്ങള്‍ ഒന്നും നടത്തിയില്ല’ അദ്ദേഹം പറഞ്ഞു.

അധികാരത്തിലെത്തുമെന്ന് പ്രതീക്ഷിച്ച ബംഗാളില്‍ ഒരു നല്ല മത്സരം നടത്താന്‍ പോലും ബി.ജെ.പിക്ക് കഴിയാതിരുന്നത് കേന്ദ്ര നേതൃത്വത്തെ ഞെട്ടിച്ചിരുന്നു.

   

അതേസമയം സംസ്ഥാനത്ത് മുഖ്യമന്ത്രി മമത ബാനര്‍ജി നടത്തിയ വികസനപ്രവര്‍ത്തനങ്ങള്‍ മറന്നാണ് സുവേന്ദു അധികാരി തോല്‍വിയില്‍ ന്യായീകരണം കണ്ടെത്തുന്നതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വക്താവ് കുണാല്‍ഘോഷ് പറഞ്ഞു. ബി.ജെ.പിക്ക് ബംഗാളിന്റെ സ്പന്ദനം അറിയില്ല. തൃണമൂല്‍ കോണ്‍ഗ്രസിന് അതു നന്നായി അറിയാമെന്നും അദ്ദേഹം പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.