2023 September 22 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

‘എന്നെ ഊരുവിലക്കാന്‍ നട്ടെല്ലുള്ള രാഷ്ട്രീയക്കാരന്‍ കേരളത്തിലില്ല’; ശോഭ സുരേന്ദ്രന്‍

‘എന്നെ ഊരുവിലക്കാന്‍ നട്ടെല്ലുള്ള രാഷ്ട്രീയക്കാരന്‍ കേരളത്തിലില്ല’; ശോഭ സുരേന്ദ്രന്‍

തൃശൂര്‍: നേതൃത്വത്തിന് നേരെ വീണ്ടും ഒളിയമ്പുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. തന്നെ ഊര് വിലക്കാന്‍ നട്ടെല്ലുള്ള രാഷ്ട്രീയക്കാരന്‍ കേരളത്തിലില്ല എന്നായിരുന്നു ശോഭ സുരേന്ദ്രന്റെ പ്രതികരണം. എഐ ക്യാമറാ പദ്ധതിയിലെ തട്ടിപ്പുകള്‍ മനസിലാക്കി ആദ്യം തന്നെ പിന്മാറിയ ലൈറ്റ് മാസ്റ്റര്‍ ലൈറ്റിങ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയര്‍മാന്‍ ജെയിംസ് പാലമുറ്റം അടക്കമുള്ളവര്‍ ഭീഷണി നേരിടുന്നതായും ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. ജെയിംസ് പാലമുറ്റം തന്നെ വന്നു കണ്ടിരുന്നു. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട മാഫിയ സംഘം പല വ്യവസായികളെയും ഭീഷണിപ്പെടുത്തുകയാണ്. ഇക്കാര്യങ്ങള്‍ മനസിലാക്കി ദേശീയ ഏജന്‍സികള്‍ ഇടപെടണമെന്നും ശോഭ തൃശൂരില്‍ പറഞ്ഞു.

എ ഐ ക്യാമറയില്‍ വലിയ ഗൂഡാലോചന നടത്തി. പിണറായിയുടെ വീട്ടിലേക്ക് കോടികള്‍ കൊണ്ടുപോകാനുള്ള ശ്രമമാണ് നടന്നത്. രാജ്യത്തോടുള്ള ഉത്തരവാദിത്തം ഇഡി ഉള്‍പ്പടെയുള്ളവര്‍ നിറവേറ്റണം. ജനങ്ങള്‍ക്ക് വേണ്ടി ദേശീയ ഏജന്‍സി പ്രവര്‍ത്തിക്കണം. വീണയ്ക്കും വിവേകിനും വിവേകിന്റെ അമ്മായപ്പനും പിണറായിയുടെ ഭാര്യക്കും മാത്രം കേരളത്തില്‍ ജീവിച്ചാല്‍ പോരാ എന്നും ശോഭ സുരേന്ദ്രന്‍ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു.

‘എന്നെ ഊര് വിലക്കാന്‍ നട്ടല്ലുള്ള ഒരു രാഷ്ട്രീയക്കാരനും കേരളത്തിലില്ല. ഒരു ഗതിയില്ലാതെ ജീവിതം തുടങ്ങി ഇവിടെ വരെയെത്തിയെങ്കില്‍ ഒരു ഊരുവിലക്കും ബാധിക്കില്ല. എനിക്കെതിരെ പരാതി കൊടുക്കാന്‍ ഫ്‌ലൈറ്റ് ടിക്കറ്റെടുത്ത് പോകേണ്ട കാര്യമുണ്ടോ സുരേന്ദ്രന് മെയിലയച്ചാല്‍ പോരേ? ബിജെപി പ്രവര്‍ത്തനം സുതാര്യമാകണം എന്ന മോദിയുടെ ആശിര്‍വാദത്തോടെയാണ് പോകുന്നത്.’ ശോഭ സുരേന്ദ്രന്‍ മാധ്യങ്ങളോട് പ്രതികരിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.