ന്യൂഡല്‍ഹി: ചരിത്രത്തിലാദ്യമായി രാജ്യസഭയില്‍ വലിയ ഒറ്റക്കക്ഷിയായി. കോണ്‍ഗ്രസിന്റെ 65 വര്‍ഷത്തെ റെക്കോര്‍ഡ് തകര്‍ത്താണ് ബി.ജെ.പി രാജ്യസഭയില്‍ ഒന്നാമതെത്തിയിരിക്കുന്നത്. ഇപ്പോള്‍ ബി.ജെ.പിക്ക് 58ഉം കോണ്‍ഗ്രസിന് 57ഉം സീറ്റുകളാണ് രാജ്യസഭയിലുള്ളത്.
മധ്യപ്രദേശില്‍നിന്നുള്ള സമ്പാദ്യ ഉകി എന്ന പുതിയ എം.പിയുടെ വരവോടെയാണ് രാജ്യസഭയില്‍ കോണ്‍ഗ്രസിന്റെ റെക്കോര്‍ഡ് തകര്‍ന്നത്.
കേന്ദ്ര മന്ത്രി മാധവ് ദവെയുടെ മരണത്തോടെ ഒഴിവുവന്ന സ്ഥാനത്തേയ്ക്കാണ് സമ്പാദ്യ ഉകി തെരഞ്ഞെടുക്കപ്പെട്ടത്.
അടുത്ത ചൊവ്വാഴ്ച ഗുജറാത്ത്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ ഒമ്പത് സീറ്റുകളിലേയ്ക്ക് രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.
Comments are closed for this post.