ന്യൂഡല്‍ഹി: മേഘാലയയില്‍ എന്‍.പി.പിക്ക് 25 സീറ്റുകളില്‍ ലീഡ്. അതേസമയം, മേഘാലയയില്‍ എന്‍.പി.പിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ബി.ജെ.പി രംഗത്തെത്തി. കോണ്‍റാഡ് സാങ്മ അമിത് ഷായെ വിളിച്ചതിന് പിന്നാലെയാണ് സഖ്യത്തിന് തീരുമാനമായത്.
ഇവിടെ കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും അഞ്ച് വീതം സീറ്റുകളാണ് നേടിയത്. ബി.ജെ.പിക്ക് മൂന്നു സീറ്റാണ് ലഭിച്ചത്. യു.ഡി.പി 11, വി.പി.പി നാല്, എച്ച്.എസ്.പി.ഡി.പി രണ്ട്, പി.ഡി.എഫ് രണ്ട് എന്നിങ്ങനെയാണ് മറ്റു കക്ഷികളുടെ സീറ്റ് നില. രണ്ട് സ്വതന്ത്രന്‍മാരും ലീഡ് ചെയ്യുന്നുണ്ട്.
ത്രിപുര തെരഞ്ഞെടുപ്പില്‍ ബിജെപി ഭരണം ഉറപ്പാക്കി. 60 അംഗ നിയമസഭയില്‍ 32 സീറ്റുകള്‍ ബി.ജെ.പി നേടി. ബി.ജെ.പി സഖ്യകക്ഷിയായ ഐപിഎഫ്ടി ഒരു സീറ്റിലും വിജയിച്ചിട്ടുണ്ട്. നാഗാലന്‍ഡിലും ബിജെപി ഭരണം നിലനിര്‍ത്തി. ബി.ജെ.പി എന്‍.ഡി.പി.പി സഖ്യം 37സീറ്റുകള്‍ നേടി. എന്‍.ഡി.പി.പി 25ലും ബി.ജെ.പി 12 സീറ്റിലുമാണ് വിജയിച്ചത്. എന്‍.സി.പി: ഏഴ്, എന്‍.പി.എഫ്: രണ്ട്, എന്‍പിപി: അഞ്ച് സീറ്റുകളും നേടി.
Comments are closed for this post.