ന്യൂഡല്‍ഹി: ക്രൈസ്തവര്‍ക്ക് നേരെ രാജ്യത്തുടനീളം നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ പ്രതിഷേധത്തിന് ക്രൈസ്തവ സംഘടനകള്‍. ക്രൈസ്തവര്‍ക്കെതിരേ നൂറു കണക്കിന് അക്രമ സംഭവങ്ങളാണ് ഓരോ വര്‍ഷവും റിപ്പോര്‍ട്ട് ചെയ്യുന്നത്.
പള്ളികള്‍ക്ക് തീയിടല്‍, ബലപ്രയോഗത്തിലൂടെ ക്രിസ്ത്യന്‍ മതപരിവര്‍ത്തനം, ശാരീരിക അതിക്രമങ്ങള്‍, കൊലപാതകങ്ങള്‍, ക്രിസ്ത്യന്‍ സ്‌കൂളുകള്‍, കോളജുകള്‍ എന്നിവ നശിപ്പിക്കല്‍ തുടങ്ങിയവ അക്രമങ്ങളില്‍ ഉള്‍പ്പെടുന്നു. ഉത്തര്‍പ്രദേശ് അടക്കം ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മത ന്യൂനപക്ഷങ്ങള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ക്രൈസ്തവ സംഘടനകള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങുന്നത്.
വിഷയത്തില്‍ അടിയന്തരമായി കേന്ദ്ര ഇടപെടല്‍ വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പ്രതിഷേധം. കേന്ദ്രസേന ക്രൈസ്തവ പുരോഹിതന്മാര്‍ക്ക് സംരക്ഷണം നല്‍കണമെന്നും സംഘടനകള്‍ ആവശ്യപ്പെടുന്നു.
Comments are closed for this post.