ന്യൂഡല്‍ഹി: അസമില്‍ പരിഷ്‌കരിച്ച ദേശീയ പൗരത്വ രജിസ്റ്റര്‍(എന്‍.ആര്‍.സി) നടപ്പാക്കുമെന്ന് ബി.ജെ.പി പ്രകടന പത്രിക. അഹോം സംസ്‌കാരത്തിന്റെ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിന് യതാര്‍ഥ ഇന്ത്യന്‍ പൗരന്‍മാരെ സംരക്ഷിക്കുമെന്നും നുഴഞ്ഞു കയറ്റക്കാരെ കണ്ടെത്തുമെന്നും ബി.ജോ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ പുറത്തിറക്കിയ പ്രകടനപത്രിയകയില്‍ വ്യക്തമാക്കുന്നു.
അസമില്‍ ഒന്നാം ഘട്ട വോട്ടെടുപ്പിന് നാല് ദിവസം ശേഷിക്കയാണ് ബിജെപി പ്രകടന പത്രിക പുറത്തിറക്കിയത്. പാര്‍ലമെന്റ്് പാസാക്കിയ പൗരത്വ ഭേദഗതി നിയമം അതേ രൂപത്തില്‍ നടപ്പാക്കുമെന്നും നദ്ദ പറഞ്ഞു. എന്നാല്‍ ഇതിനേക്കിറിച്ച്് കൂടുതലൊന്നും പ്രകടനപത്രിയകയില്‍ പറയുന്നില്ല.
30 ലക്ഷം കുടുംബങ്ങള്‍ക്ക് 3000 രൂപ പ്രതിമാസം നല്‍കുമെന്നും പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നു. സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയായ ബ്രഹ്മപുത്രയിലെ വെള്ളപ്പൊക്കത്തിന് ശാസ്ത്രീയമായ പരിഹാരം കാണുമെന്നും ബി.ജെ.പി പ്രകടന പത്രികയില്‍ പറയുന്നുണ്ട്. മാര്‍ത്ത് 27ന് അസമില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.
Comments are closed for this post.