2022 May 24 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ബിറ്റ്‌കോയിന്‍ ലാഭക്കുതിപ്പ് തുടരുന്നു; വില 19,000 ഡോളറിനു മുകളില്‍

കൊച്ചി: ഡിജിറ്റല്‍ ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ്‌കോയിന്‍ ലാഭക്കുതിപ്പ് തുടരുന്നു. ഇന്നലെ എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 19,864.15 ഡോളറിലെത്തി. ഏകദേശം മൂന്ന് വര്‍ഷം മുമ്പ് സ്ഥാപിച്ച മുന്‍ റെക്കോര്‍ഡാണ് ഇന്നലെ തകര്‍ത്തത്. കഴിഞ്ഞ വെള്ളിയാഴ്ച, ബിറ്റ്‌കോയിന്‍ തിങ്കളാഴ്ച വീണ്ടും ഉയരുന്നതിനുമുമ്പ് 8% ത്തില്‍ കൂടുതല്‍, ഇടിവ് രേഖപ്പെടുത്തിയിരുന്നു.

ഒരു വ്യക്തിയോ ഒന്നിലധികം വ്യക്തികളഓ വിവരസാങ്കേതിക വിദ്യ ഉപയോഗിച്ച് സൃഷ്ടിച്ചെടുത്ത സാങ്കല്‍പ്പിക കറന്‍സിയാണ് ബിറ്റ്‌കോയിന്‍. ഇന്റര്‍നെറ്റിലൂടെ മാത്രമാണ് ഇതിന്റെ വിനിമയം നടക്കുന്നത്. ലോകത്തെവിടെയും പണമിടപാടുകള്‍ സാധ്യമാകുന്നതാണ് ബിറ്റ്‌കോയിന്റെ സവിശേഷത.

ഓഹരികള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നതു പോലെ ഇതില്‍ വ്യാപാരം നടത്തുന്നവരും ഏറെയാണ്. വിലയില്‍ വന്‍തോതില്‍ ഉണ്ടാകുന്ന കയറ്റിറക്കങ്ങളാണ് ഇവയുടെ പ്രചാരം വര്‍ധിപ്പിക്കുന്നത്.

അജ്ഞാതനായ പ്രോഗ്രാമറാണ് ബിറ്റ്‌കോയിന്‍ കണ്ടെത്തിയത്. 2009 ല്‍ സതോഷി നകാമോട്ടോ എന്ന ജപ്പാനീസ് ഇതുമായി ബന്ധപ്പെട്ട വാലറ്റ് സോഫ്റ്റ്‌വെയര്‍ പുറത്തിറക്കി. 2017 ല്‍ 58 ലക്ഷം പേര്‍ ബിറ്റ്‌കോയിന്‍ ഇടപാട് നടത്തുന്നുവെന്നാണ് കണക്ക്. മറ്റേതു കറന്‍സികളും വാങ്ങാവുന്നതുപോലെ ബിറ്റ്‌കോയിനും യൂറോ, ഡോളര്‍ നല്‍കി വാങ്ങാം. ഓണ്‍ലൈന്‍ വാലറ്റിലാണ് ഇത് സൂക്ഷിക്കുന്നത്. ലോകത്തിലെ ഏറ്റവും പ്രമുഖ വാലറ്റായ പേ പാലിലും ബിറ്റ്‌കോയിന്‍ ഇടപാട് സാധ്യമാണ്. മറ്റ് കറന്‍സികളെ പോലെ ബിറ്റ്‌കോയിനിനും മൂല്യത്തില്‍ ചാഞ്ചാട്ടമുണ്ടാകാറുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.