2024 February 28 Wednesday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

ബിഷപ്പിന്റെ ജാമ്യാപേക്ഷ: വിധി ഒക്ടോബര്‍ മൂന്നിലേക്ക് മാറ്റി

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യപേക്ഷയില്‍ വിധി പറയുന്നത് ഹൈക്കോടതി മാറ്റിവച്ചു. ഒക്ടോബര്‍ മൂന്നിലേക്കാണ് വിധി പറയുന്നത് കോടതി മാറ്റിവച്ചത്.

കന്യാസ്ത്രീ നല്‍കിയ പരാതി വ്യാജമാണെന്നും സഭയില്‍ ഉയര്‍ന്ന പദവി വഹിച്ചിരുന്ന പരാതിക്കാരിയെ അതില്‍ നിന്നും മാറ്റിയതിനുള്ള വൈരാഗ്യമാണ് കേസിന്റെ പരാതിക്ക് നിദാനമെന്നും ബിഷപ്പിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. നാലു വര്‍ഷം മുമ്പ് നടന്നുവെന്ന് പറയുന്ന പീഡനത്തില്‍ മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ സാധുതയെന്തെന്നും പ്രതിഭാഗം ആരാഞ്ഞു.

അതേ സമയം പോലിസ് ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പറഞ്ഞു. അന്വേഷണം നിര്‍ണായക ഘട്ടത്തിലാണെന്നും ജാമ്യം ഇപ്പോള്‍ നല്‍കിയാല്‍ അത് കേസിന്റെ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും പോലിസ് കോടതിയില്‍ പറഞ്ഞു. അന്വേഷണ പുരോഗതി പോലിസ് കോടതിയില്‍ സമര്‍പ്പിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.